ചാറ്റിംഗിൽ തുടങ്ങി, ഹോട്ടൽ മുറി വരെയെത്തി.. ഇരുപത്തിരണ്ടുകാരി ദുബായ് യുവാവിന് കൊടുത്തത് ചിമിട്ടൻ പണി

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ദുബായ് നഗരത്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവിന് കിട്ടയത് നല്ല എട്ടിന്റെ പണിയാണ്. ചാറ്റിംഗ് വഴി പരിചയപ്പെട്ട യുവതി ലൈംഗിക ബന്ധം വാഗ്ദാനം ചെയ്തത് വിശ്വസിച്ച് എത്തിയ യുവാവിനാണ് പണി കിട്ടിയത്. പണവും പോയി മാനവും പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നൈജീരിയക്കാരിയായ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ പണി ഒപ്പിച്ചത്.

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

ചാറ്റ് ചെയ്ത് പരിചയത്തിൽ

ചാറ്റ് ചെയ്ത് പരിചയത്തിൽ

ഡേറ്റിംഗ് ആപ്പ് വഴി യുവാവ് യൂറോപ്യന്‍ യുവതിയുമായി ചാറ്റ് ചെയ്ത് പരിചയത്തിലായതായിരുന്നു. ചാറ്റിംഗ് വളര്‍ന്ന് ഒടുക്കം ദുബായിലെ ഹോട്ടലില്‍ വെച്ച് കാണാന്‍ തീരുമാനിച്ചു.

ഹോട്ടലിൽ വിളിച്ച് വരുത്തി

ഹോട്ടലിൽ വിളിച്ച് വരുത്തി

ഇത് പ്രകാരം ഹോട്ടലില്‍ എത്തിയ യുവാവിനെ കാത്തിരുന്നത് നൈജീരിയക്കാരിയായ ഒരു യുവതി ആയിരുന്നു. യൂറോപ്യന്‍ യുവതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ ഉടന്‍ വരുമെന്നായിരുന്നു നൈജീരിയക്കാരിയുടെ മറുപടി.

വന്നത് നൈജീരിയക്കാരി

വന്നത് നൈജീരിയക്കാരി

അതിനിടെ നൈജീരിയന്‍ യുവതി വേഷം അഴിച്ച് വെച്ച് അര്‍ധനഗ്നയായി വരികയും തന്നോടൊപ്പമാണ് കിടക്ക പങ്കിടേണ്ടത് എന്ന് വ്യക്തമാക്കുകയും ചെയ്യും. എന്നാല്‍ അതിന് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു യുവാവ് മറുപടി നല്‍കിയത്.

യുവാവിനെ നഗ്നനാക്കി

യുവാവിനെ നഗ്നനാക്കി

ഇതോടെ സീന്‍ മാറി. യുവതിക്കൊപ്പമുള്ള രണ്ട് പുരുഷന്മാര്‍ കയറി വന്നു. ഇവര്‍ യുവാവിനെ നഗ്നനാക്കുകയും യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 1000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.

വിവരം പോലീസിൽ

വിവരം പോലീസിൽ

പണം കൂടാതെ യുവാവിന്റെ കയ്യിലെ വാച്ചും സംഘം തട്ടിയെടുത്തു. യുവാവാകട്ടെ വിവരം പോലീസിനെ അറിയിച്ചു. എന്നാലിവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടില്ല. തങ്ങള്‍ക്ക് സഞ്ചാരി പണവും വാച്ചും സ്വമേധയാ തന്നതാണ് എന്നാണ് ഇവരുടെ വാദം.

6 മാസം തടവ് ശിക്ഷ

6 മാസം തടവ് ശിക്ഷ

കേസില്‍ നൈജീരിയന്‍ സ്വദേശികളായ മൂന്ന് പേര്‍ക്കും കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി. സ്വകാര്യതയില്‍ ഇടപെട്ടു, നഗ്നചിത്രം പകര്‍ത്തി, പണം തട്ടി എന്നിവയാണ് കുറ്റങ്ങള്‍.

English summary
Dubai Court has given imprisonment for lady for cheating Dubai Man

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്