കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ അര്‍ത്ഥത്തിലും പരാജയം... ഇമ്രാന്‍ ഖാന്‍ പാകിസ്താന് സുരക്ഷാ ഭീഷണി, തുറന്നടിച്ച് പ്രതിപക്ഷം!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തിനകത്ത് നിന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. ഇമ്രാന്‍ ഖാന്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഉന്നയിച്ചിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ തേടി ഇമ്രാന്‍ ഖാന്‍ നടത്തി വന്ന നീക്കങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

1

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ട്രംപ് നിലപാടെടുത്തത്. ഇത് ഇമ്രാന്‍ ഖാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മോദിക്ക് ഹൂസ്റ്റണില്‍ ലഭിച്ച ഹൗഡി മോദി എന്ന ചടങ്ങും വലിയ പ്രശ്‌നമായിട്ടാണ് പാകിസ്താന്‍ കാണുന്നത്. ഇമ്രാന്‍ ഖാന്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ പരാജയമാണെന്ന് പിപിപി ആരോപിച്ചു. ഇമ്രാന്‍ ഖാന്‍ സുരക്ഷാ ഭീഷണി ആയത് കൊണ്ട് അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ നിന്ന് വിലക്കണമെന്നും പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇമ്രാന്‍ ഖാന്‍ വിദേശത്ത് പോയി നടത്തിയ പ്രസ്താവനകള്‍ രാജ്യത്തിന് ദോഷം ചെയ്തു എ്ന്നാണ് പിപിപി ആരോപിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി പോരാടേണ്ട സമയത്ത്, അദ്ദേഹത്തെ രാജ്യത്തെ വിദേശ സന്ദര്‍ശനത്തില്‍ നാണം കെടുത്തിയിരിക്കുകയാണ്. അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്് പാകിസ്താനെ പരിഹസിക്കാനുള്ള ആയുധമായെന്നും പിപിപി സെനറ്റര്‍ മുസ്തഫ നവാസ് കോക്കര്‍ ആരോപിച്ചു.

നേരത്തെ ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍, പാകിസ്താനെ തീവ്രവാദ രാജ്യമായിട്ടാണ് അദ്ദേഹം ഉയര്‍ത്തി കാണിച്ചത്. യുഎസ് സന്ദര്‍ശന വേളയില്‍ പാകിസ്താന്‍ സൈന്യവും ഐഎസ്‌ഐയും അല്‍ഖ്വായിദയ്ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് പറഞ്ഞെന്നും, ഇത് രാജ്യത്തിന് ദോഷം ചെയ്‌തെന്നും മുസ്തഫ നവാസ് പറഞ്ഞു. അതേസമയം വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും മുസ്തഫ നവാസ് പറഞ്ഞു.

പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്

English summary
imran khan a security risk for pakistan pm slammed by opposition party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X