കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്‍ ഹിന്ദുരാഷ്ട്രത്തിന് വേണ്ടി... ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന് ഇമ്രാന്‍ ഖാന്‍!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ബിജെപി സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെ വിമര്‍ശനമുയര്‍ത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബില്ലിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം പാകിസ്താനിലെ മുസ്ലീം ഇതര വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുടെ പൗരത്വ ബില്‍ എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കുന്നു. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാറുകളും ഇതോടെ ലംഘിക്കപ്പെട്ടെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

1

ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ഇമ്രാന്‍ ഖാന്‍. പൗരത്വ ബില്‍ ഹിന്ദുരാഷ്ട്രത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പൗരത്വ ബില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രാജ്യസഭയില്‍ ഇത് നാളെ ചര്‍ച്ച വരും. എന്നാല്‍ ഇത് രാജ്യസഭ കടക്കുമോയെന്ന് ഉറപ്പില്ല.

അതേസമയം യുഎസ് പാനലും നേരത്തെ പൗരത്വ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത ഇന്ത്യക്കാര്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതാണ് ബില്‍. ഇത് അപകടം പിടിച്ച ബില്ലാണെന്ന് നേരത്തെ യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ ആരോപിച്ചിരുന്നു. അമിത് ഷായ്‌ക്കെതിരെ ഈ ബില്‍ പാസായാല്‍ വിലക്കേര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ ഉയര്‍ത്തിയത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ സംരക്ഷിക്കുന്നതാണ് ബില്‍. അവരുടെ പ്രശ്‌നങ്ങളും മനുഷ്യാവകാശങ്ങളുമാണ് ഇന്ത്യ മുഖവിലയ്‌ക്കെടുത്തത്. അത്തരമൊരു തീരുമാനം സ്വാഗതം ചെയ്യുകയായിരുന്നു വേണ്ടത്. മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ അതിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെപൗരത്വ ബില്ലില്‍ ജെഡിയുവില്‍ ഭിന്നിപ്പ്.... നിതീഷിനെ എതിര്‍ത്ത് പ്രശാന്ത് കിഷോര്‍, പറയുന്നത് ഇങ്ങനെ

English summary
imran khan blasts citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X