കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ രക്ഷാസമിതിക്ക് മുമ്പ് ട്രംപിനെ വിളിച്ച് ഇമ്രാന്‍ ഖാന്‍.... ലക്ഷ്യം ആഗോള പിന്തുണ

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അടച്ചിട്ട യുഎന്‍ രക്ഷാസമിതി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവസാന നിമിഷം പാകിസ്താന്റെ ഭാഗത്ത് നിന്ന് നാടകീയ നീക്കങ്ങളാണ് നടന്നത്. അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരും തമ്മില്‍ 12 മിനിട്ടോളം സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്.

1

അതേസമയം കശ്മീരിലെ സാഹചര്യം ഇമ്രാന്‍ ട്രംപിനെ അറിയിച്ചിട്ടുണ്ട്. വലിയ ദുരന്തങ്ങള്‍ അവിടെ ഉണ്ടാകുമെന്ന് ഇമ്രാന്‍ പറയുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ പാകിസ്താന് ഇത്തവണയും വലിയ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബ്രിട്ടനും ഫ്രാന്‍സും ഇന്ത്യക്ക് കശ്മീര്‍ വിഷയത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം പൂര്‍ണ തോതിലുള്ള സുരക്ഷാ യോഗമല്ല യുഎന്നില്‍ നടക്കുന്നത്. ഇത് കശ്മീര്‍ വിഷയം സംസാരിക്കാന്‍ വേണ്ടി മാത്രം വിളിച്ച അടച്ചിട്ട ചര്‍ച്ചയാണ്. പാകിസ്താന്‍ ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ചൈന ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. എന്നാല്‍ പാകിസ്താന്‍ വിളിച്ചെങ്കിലും അമേരിക്ക പിന്തുണയ്ക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കവേയാണ് ഇമ്രാന്‍ ഖാന്‍ സുരക്ഷാ യോഗത്തിനായി ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ സുരക്ഷാ സമിതി പ്രസിഡന്റ് ജൊവാന റൊനെക്കയ്ക്ക് പാകിസ്താന്‍ പ്രതിനിധിയായ മലീഹ ലോധി കത്ത് കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം പ്രകോപനമുണ്ടാക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പറഞ്ഞിരുന്നു. ഇന്ത്യക്ക് ഭൂരിഭാഗം രാജ്യങ്ങളുടെയും പിന്തുണയുള്ളതിനാല്‍ ഈ വിഷയത്തില്‍ തിരിച്ചടിയുണ്ടാവില്ലെന്നാണ് സൂചന.

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

English summary
imran khan calls trump on unsc meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X