കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാന് തിരിച്ചടി!! ഐസിജെയെ സമീപിക്കാനാവില്ലെന്ന് പാക് നിയമമന്ത്രാലയം

Google Oneindia Malayalam News

Recommended Video

cmsvideo
Pakistan can’t take Kashmir to ICJ, says law minister | Oneindia Malayalam

ഇസ്ലാമാബാദ്: ജമ്മുകശ്മീർ വിഷയം ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കോടതിയിലെത്തിക്കുന്നതിനുള്ള പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനിൽക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോർട്ട് നൽകിയതോടെയാണ് പാകിസ്താന് തിരിച്ചടിയായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ചർച്ചയാക്കാനുള്ള പാകിസ്താന്റെ അവസാനത്തെ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.

സോഷ്യൽ മീഡിയ അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കൽ: തീരുമാനം വൈകരുതെന്ന് സുപ്രീം കോടതി, സെപ്തംബർ 24നകം!സോഷ്യൽ മീഡിയ അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കൽ: തീരുമാനം വൈകരുതെന്ന് സുപ്രീം കോടതി, സെപ്തംബർ 24നകം!

കശ്മീർ പ്രശ്നം രാജ്യാന്തര കോടതിയിലെത്തിക്കാൻ ഇന്ത്യയും പാകിസ്താനുമായി അത്തരത്തിൽ ഒരു ഉടമ്പടിയുമില്ലെന്നാണ് പാക് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കശ്മീർ വിഷയം പാക് പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലോ സുരക്ഷാ കൌൺസിലിലോ ഉന്നയിക്കാം എന്നാൽ ശരിയായ മാർഗ്ഗത്തിൽ രാജ്യാന്തര കോടതിയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീർ പ്രശ്നം ചർച്ചയാക്കാനുള്ള പാക്ശ്രമം ആരംഭിക്കുന്നത്.

ഉടമ്പടിയില്ലെന്ന്...

ഉടമ്പടിയില്ലെന്ന്...

കശ്മീർ പ്രശ്നം രാജ്യാന്തര കോടതിയിലെത്തിക്കാൻ ഇന്ത്യയും പാകിസ്താനുമായി അത്തരത്തിൽ ഒരു ഉടമ്പടിയുമില്ലെന്നാണ് പാക് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കശ്മീർ വിഷയം പാക് പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലോ സുരക്ഷാ കൌൺസിലിലോ ഉന്നയിക്കാം എന്നാൽ ശരിയായ മാർഗ്ഗത്തിൽ രാജ്യാന്തര കോടതിയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കശ്മീർ തർക്കത്തിൽ രാജ്യാന്തര കോടതിയെ സമീപിക്കുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ചാണ് പാക് പ്രധാനമന്ത്രി പാക് നിയമ മന്ത്രാലയത്തോട് ആരാഞ്ഞത്.

രാജ്യാന്തര കോടതി നീക്കത്തിന് തിരിച്ചടി

രാജ്യാന്തര കോടതി നീക്കത്തിന് തിരിച്ചടി

കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ ഉന്നയിക്കുമെന്ന് നേരത്തെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമവശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുകയെന്നും ഖുറേഷി കൂട്ടിച്ചേർത്തിരുന്നു. വെള്ളിയാഴ്ച പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെത്തിയ പാക് പ്രധാനമന്ത്രി കശ്മീരിലെ ജനങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഞാൻ കശ്മീരിലെ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഇമ്രാൻ കൂട്ടിച്ചേർക്കുന്നു.

40 ദിവസത്തിലേക്ക്

40 ദിവസത്തിലേക്ക്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദാക്കിയതിന് ശേഷം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് 40 ദിവസത്തിലെത്തി നിൽക്കുകയാണ്. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തോടെയാണ് ആശയവിനിമയ സംവിധാനങ്ങൾക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കശ്മീരിൽ മിക്കവാറും പ്രദേശങ്ങളിലുള്ള നിയന്ത്രണങ്ങൾ നീക്കിയെന്നാണ് സർക്കാർ അവകാശപ്പടുന്നത്. എന്നാൽ കശ്മീരിലെ ജനജീവിതം ഇപ്പോഴും സാധാരണ ഗതിയിലേക്ക് മാറിയിട്ടില്ല.

പോരായ്മ സമ്മതിച്ചു

പോരായ്മ സമ്മതിച്ചു


ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനുള്ള നീക്കങ്ങളാണ് പാകിസ്താൻ തുടക്കം മുതൽ നടത്തിവരുന്നത്. കശ്മീർ വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടെന്ന് പാക് മന്ത്രി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ പാക് വാദങ്ങളെക്കാൾ ഇന്ത്യ പറഞ്ഞ കാര്യങ്ങളാണ് ലോകരാജ്യങ്ങൾ വിശ്വസിച്ചതെന്നാണ് പാക് മന്ത്രി ഇജാസ് അഹമ്മദ് ഷാ വ്യക്തമാക്കിയത്. പ്രസ്തുുത വിഷയത്തിൽ ലോക രാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്താന് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Imran Khan faces setback in Kashmir issue, Law ministry says no to approah ICJ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X