കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്ക് ക്ഷണമില്ല!! തുടക്കത്തിലേ കല്ലുകടി!!

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നരേന്ദ്രമോദിക്ക് ക്ഷണമില്ല. ബോളിവുഡ് നടന്‍ അമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, നവജോത് സിങ്ങ് സിദ്ദു എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷണം ലഭിച്ചത്. ആഗസ്ത് 11 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഇതോടെ മോദിക്ക് ക്ഷണം ലഭിക്കാത്തത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.

imranoath-1533191434.jpg -

ഇമ്രാന്‍ ഖാന്‍റെ ക്ഷണം താന്‍ സ്വീകരിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും നവജ്യോത് സിങ്ങ് സിദ്ദു വ്യക്തമാക്കി. വ്യക്തി എന്ന നിലയില്‍ വളരെ മികച്ച ആളാണ് ഇമ്രാന്‍ ഖാന്‍ എന്നും അതിനാല്‍ അദ്ദേഹം തന്നെ ക്ഷണിച്ചത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും സിദ്ധു പ്രതികരിച്ചു.

നേരത്തേ ഇന്ത്യ ഉള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അതിന് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളൂവെന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി.

പാകിസ്താനില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് എന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാണ്. 115 സീറ്റാണ് പിടിഐക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റിന്റെ കുറവുണ്ട്. നവാസ് ശെരീഫിന്റെ പാര്‍ട്ടിക്ക് 64 സീറ്റം ബേനസീര്‍ ഭൂട്ടോയുടെ പിപിപിക്ക് 43 സീറ്റും ലഭിച്ചു.

മുത്തഹിദെ ഖൗമി മൂവ്‌മെന്റ്, ഗ്രാന്റ് ഡെമോക്രാറ്റിക് അലൈന്‍സ്, പിഎംഎല്‍-ഖുവൈദ്, ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവരുടെ സഹായം ഇമ്രാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുക. മുന്‍ ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നു എന്ന ചരിത്ര നിമിഷത്തിനാണ് പാകിസ്താന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

English summary
Imran Khan Invites Aamir Khan, Sunil Gavaskar, Kapil Dev To Oath Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X