കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയന്നുവിറച്ച് പാകിസ്താന്‍; ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍, ചര്‍ച്ചയാകാം, കാര്യങ്ങള്‍ കൈവിടും

Google Oneindia Malayalam News

Recommended Video

cmsvideo
ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍ | Oneindia Malayalam

ദില്ലി/ഇസ്ലമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ആശങ്കയോടെയുള്ള വാക്കുകള്‍. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വരം മാറ്റിയത്. നേരത്തെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുകയും ചെയ്തു.

എന്നാല്‍ പാകിസ്താനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയില്‍ ചേര്‍ന്ന യോഗത്തില്‍ റഷ്യയും ചൈനയും ഇന്ത്യയെ പിന്തുണച്ചും തീവ്രവാദികളെ അനുകൂലിക്കുന്ന പാക് നിലപാടിനെതിരെയുമാണ് സംസാരിച്ചത്. അതിര്‍ത്തിയില്‍ വെടിവെപ്പും വിമാനം തകര്‍ക്കലും യുദ്ധസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടവെയാണ് ഇമ്രാന്‍ ഖാന്‍ പുതിയ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്....

നിയന്ത്രിക്കാന്‍ സാധിക്കില്ല

നിയന്ത്രിക്കാന്‍ സാധിക്കില്ല

സംഘര്‍ഷ കലുഷിതമാണ് ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങള്‍. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായാല്‍ തനിക്കോ മോദിക്കോ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. തീവ്രവാദി വിഷയത്തില്‍ മോദിയുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഒന്നും പറയാന്‍ കഴിയില്ല

ഒന്നും പറയാന്‍ കഴിയില്ല

യുദ്ധം സംബന്ധിച്ച് ഒന്നും പറയാന്‍ കഴിയില്ല. ആയുധങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട്, നിങ്ങള്‍ക്കുമുണ്ട്. തെറ്റായ കണക്കുകള്‍ നമ്മെ നയിക്കരുത്. ഇതെവിടേക്കാണ് പോകുന്നത്. ഇനിയും രൂക്ഷമായാല്‍ തന്റെയോ മോദിയുടെയും നിയന്ത്രണത്തില്‍ ആകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്

ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്

ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഞങ്ങള്‍ റെഡിയാണ്. പുല്‍വാമ ദുരന്തം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഭീകരത സംബന്ധിച്ച് ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എല്ലാം മികച്ച ഉദ്ദേശത്തോടെ കാണണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചിയിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും ഉര്‍ദുവില്‍ സംസാരിച്ച ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി

കശ്മീരില്‍ ഇന്ത്യ-പാക് സൈനികര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയുടെ വഴി സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇമ്രാന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. പാകിസ്താന്‍ സൈന്യം ഇന്ത്യയില്‍ അതിക്രമിച്ചെത്തി ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതോടെ അവര്‍ പിന്തിരിഞ്ഞു.

യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു

യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു

ഇന്ത്യയില്‍ ആക്രമണത്തിന് എത്തിയ പാക് യുദ്ധവിമാനങ്ങളില്‍ ഒന്ന് വെടിവച്ചിട്ടു. ആറ് മിഗ് വിമാനങ്ങളാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പറന്നുയര്‍ന്നത്. ഇതോടെ പാകിസ്താന്റെ വിമാനങ്ങള്‍ പിന്തിരിയുകയായിരുന്നു. രണ്ടുവിമാനങ്ങള്‍ അതിവേഗം തിരിച്ചുപോയി. ഒന്ന് വീഴുകയും ചെയ്തു.

 ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍

ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍

അതേസമയം, ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് പാകിസ്താന്റെ വാദം. ഒരുവിമാനം തകര്‍ന്നുവെന്ന് ഇന്ത്യ സമ്മതിച്ചു. ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട് എന്നും ഇന്ത്യ അറിയിച്ചു. എന്നാല്‍ ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും മറ്റൊരു ഇന്ത്യന്‍ പൈലറ്റ് ആശുപത്രിയിലുണ്ടെന്നും പാകിസ്താന്‍ അവകാശപ്പെട്ടു.

പാകിസ്താന് നഷ്ടം നേരിട്ടു

പാകിസ്താന് നഷ്ടം നേരിട്ടു

ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്താന് നഷ്ടം നേരിട്ടപ്പോഴാണ് പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ അയച്ചതെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തുകയും ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് തിരിച്ചടിക്കാന്‍ പാക് സൈന്യം എത്തിയത്.

 ഇന്ത്യയില്‍ കടന്ന് ആക്രമണം

ഇന്ത്യയില്‍ കടന്ന് ആക്രമണം

ഇന്ത്യയില്‍ കടന്ന് ആക്രമണം നടത്തിയ പാക് സൈന്യം നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യയെ അറിയിക്കുകയാണ് ചെയ്തത്. പാകിസ്താനിലേക്ക് വന്ന രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ തങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 പ്രധാന ചോദ്യം ഇതാണ്

പ്രധാന ചോദ്യം ഇതാണ്

എവിടേക്കാണ് പോകുന്നത് എന്നതാണ് പ്രധാന ചോദ്യം. തെറ്റായ കണക്കുകളാണ് വലിയ യുദ്ധങ്ങളിലേക്ക് നയിച്ചത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉണ്ടായതും അങ്ങനെയാണ്. തങ്ങള്‍ 17 വര്‍ഷമായി ഭീകരതക്കെതിരായ യുദ്ധത്തിലാണെന്നും അമേരിക്കയുടെ പ്രതികരണം ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സുരക്ഷ ശക്തം

സുരക്ഷ ശക്തം

അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്. കശ്മീരിലെയും പഞ്ചാബിലെയും പ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ അടച്ചിരുന്നെങ്കിലും പിന്നീട് തുറന്നു. എങ്കിലും ശക്തമായ നിയന്ത്രണമുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണമായും സൈന്യത്തിനാണ്.

തയ്യാറാകാന്‍ നിര്‍ദേശം

തയ്യാറാകാന്‍ നിര്‍ദേശം

ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് സൈന്യത്തിന് രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി. അവധിയിലുള്ള സൈനികരെ തിരിച്ചുവിളിച്ചു. രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണ വിഭാഗം മേധാവികളുമായും ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സൈനിക മേധാവികളുടെ യോഗം വിളിച്ചു.

കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു

കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു

പ്രതിരോധ മന്ത്രി അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. നാവിക സേനയ്ക്ക് കപ്പല്‍ വാങ്ങുന്നതിനടക്കം 2700 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ആയുധങ്ങളും വാങ്ങും. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വാങ്ങലുകള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സിലാണിത്. മൂന്ന് പരിശീലന കപ്പല്‍ വാങ്ങും. വനിതാ ഓഫീസര്‍മാര്‍ക്കടക്കം പരിശീലനം നല്‍കും.

രണ്ടുംകല്‍പ്പിച്ച് ഇന്ത്യ; സൈനികരെ തിരിച്ചുവിളിച്ചു, 2700 കോടി അനുവദിച്ച് പ്രതിരോധ മന്ത്രിരണ്ടുംകല്‍പ്പിച്ച് ഇന്ത്യ; സൈനികരെ തിരിച്ചുവിളിച്ചു, 2700 കോടി അനുവദിച്ച് പ്രതിരോധ മന്ത്രി

English summary
Imran Khan invites Narendra Modi for talks, warns against losing control of fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X