• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുൻ പാക് ക്രിക്കറ്റർ ഇമ്രാൻ ഖാൻ സ്വവർഗ പ്രേമി;ബന്ധപ്പെട്ട പുരുഷന്മാരുടെ പട്ടിക പുറത്ത്,പിന്നിൽ ഭാര്യ

  • By Desk

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്രിക്കറ്റ് താരത്തിനെതിരെ മുൻ ഭാര്യ രംഗത്ത്. പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷനും കൂടിയായ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായാണ് മുൻ ഭാര്യ രേഹം ഖാൻ രംഗത്ത് വന്നിരിക്കുന്നത്. ഇമ്രാൻ കാൻ സ്വവർഗ പ്രേമിയാണെന്നാണ് ആരോപണം. തന്റെ പാർട്ടിയിലുള്ള പുരുഷന്മാരുമായി അദ്ദേഹത്തിന് അവിഹിതമുണ്ടായിരുന്നെന്ന് ഭാര്യ ആരോപിക്കുന്നു.

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ പേരുകളും ഭാര്യ പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ സിനിമ താരം ഹംസ അലി അബ്ബാസുമുണ്ട്. പാർട്ടി പ്രവർത്തകനായ മുറാദ് സയ്യിദുമായും ഇമ്രാൻ ഖാന് ബന്ധമുണ്ടായിരുന്നെന്ന് ഭാര്യ രേഹം ഖാൻ ആരോപിക്കുന്നു. എന്നാൽ രേഹം ഖാന്റെ ആരോപണത്തിൽ ഇമ്രാൻ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സയ്യിദ് ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. രേങത്തിന്റെ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

രണ്ടാം ഭാര്യ

രണ്ടാം ഭാര്യ

ഇമ്രാൻ ഖാന്റെ രണ്ടാം ഭാര്യയാണ് രേഹം ഖാൻ. പത്ത് മാസം മാത്രമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുള്ളൂ. 2004 ലില്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. തുടർന്ന് രേഹം ഖാനെ വിവാഹം കഴിഞ്ഞു. അതിനുശേഷം മൂന്നാമതും ഇമ്രാൻ ഖാൻ വിവാഹിതനായി.

മൂന്നാം ഭാര്യ

മൂന്നാം ഭാര്യ


ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് അദ്ദേഹം മൂന്നാമത് ജീവിത സഖിയാക്കിയത്. പിങ്കി പിര്‍ എന്നും വിളിപ്പേരുള്ള മനേകയ്ക്ക് ആദ്യ വിവാഹബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ട്. ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ തുടങ്ങിയത്. മനേക നടത്തിയ ചില രാഷ് ട്രീയ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചതോടെ ആ അടുപ്പം ദൃഢമാകുകയും ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വസീം അക്രത്തിനെതിയും...

വസീം അക്രത്തിനെതിയും...

പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രമുള്‍പ്പടെയുള്ള പ്രമുഖര്‍ക്കുമെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രേഹം ഖാന്റെ പുറത്ത് വരാനിരിക്കുന്ന ആത്മകഥയിലാണ് പ്രമുഖര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉള്ളത്. 'രേഹം ഖാന്‍'' എന്ന് പേരിട്ട ആത്മകഥയുടെ കയ്യെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ ഓൺലാനിൽ പ്രചരിച്ചിരുന്നു. ഇതിലാണ് വസീ അക്രമുൾപ്പടെയുള്ളവർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ നിരത്തുന്നത്.

മറ്റൊരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു

മറ്റൊരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു

താന്‍ നോക്കി നില്‍ക്കേ ഒരു കറുത്ത വര്‍ഗക്കാരുനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മുന്‍ ഭാര്യയെ വസീം അക്രം നിര്‍ബന്ധിച്ചുവെന്നാണ് ആത്മകഥയിലൂടെ രേഹം വെളിപ്പെടുത്തിയിരുന്നത്. ഇമ്രാന്‍ ഖാനുമായുളള വിവാഹവും പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ബന്ധവുമെല്ലാം ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തന്റെ മുന്‍ ഭര്‍ത്താവ് ഇമ്രാന്‍ഖാന്റെ ബ്രിട്ടനിലെ മോശം പ്രവര്‍ത്തികള്‍ക്കെല്ലാം കൂട്ട് നില്‍ക്കുന്നത് അവിടുത്തെ വ്യവസായിയായ സുള്‍ഫിക്കര്‍ ബുഹാരിയാണ്. ഇമ്രാന്‍ ഖാനാല്‍ ഗര്‍ഭം ധരിച്ച യുവതിയെ അബോര്‍ഷന്‍ ചെയ്യാന്‍ സഹായങ്ങള്‍ നല്‍കിയത് ബുഹാരിയാണെന്ന് ആത്മകഥയിലെ കയ്യെഴുത്ത് പ്രതിയിൽ ഉണ്ടായിരുന്നു.

കൂടുതൽ imran khan വാർത്തകൾView All

English summary
Cricketer-turned-politician Imran Khan’s ex-wife Reham Khan reportedly made an explosive claim recently, stating that the former is homosexual and has had relationships with Pakistan Tehreek-i-Insaf (PTI) members. Reham, who allegedly made these revelations in her upcoming autobiography, revealed that Imran, Pakistani actor Hamza Ali Abbasi and PTI member Murad Saeed are homosexuals and were in a relationship.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more