Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇര: ഇമ്രാന്‍ ഖാന്റെ ഭാര്യ

ലാഹോര്‍: പാകിസ്താന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവും ആയ ഇമ്രാന്‍ ഖാന്റെ പുതിയ വിവാഹ വാര്‍ത്ത ഇപ്പോഴും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ഇതിനിടെ പെഷവാറില്‍ ചാവേര്‍ ആക്രമണം നടന്ന സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ഇമ്രാന്‍ ഖാനേയും ഭാര്യയേയും കുട്ടികളുടെ രക്ഷിതാക്കള്‍ തടയുകയും ചെയ്തു.

എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ വാര്‍ത്ത. ബിബിസിയിലെ മുന്‍ അവതാരികയായിരുന്ന ഇമ്രാന്റെ ഇപ്പോഴത്തെ ഭാര്യ രെഹം ഖാന്റെ വെളിപ്പെടുത്തലാണ് ചര്‍ച്ചയായിരിക്കുന്നത്. പാകിസ്താന്‍ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രെഹം ഖാന്റെ വെളിപ്പെടുത്തല്‍.

Reham Khan

മുന്‍ ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് രെഹം ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തീര്‍ത്തും ദുരിത പൂര്‍ണമായിരുന്ന തന്റെ ആദ്യ വിവാഹജീവിതമെന്നും രെഹം അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ രെഹം ഖാന്റെ ആദ്യ ഭര്‍ത്താവ് ഇജാസ് റഹ്മാന്‍ രംഗത്തെത്തി. അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രെഹം ഖാന്റെ പ്രതികരണം. ഗാര്‍ഹിക പീഡന ആരോപണം ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ജോലി തന്നെ നഷ്ടപ്പെടുമാിരുന്നില്ലേ എന്നാണ് ഇജാസ് അഹമ്മദിന്റെ ചോദ്യം.

2006 ല്‍ ആയിരുന്നു രെഹം ഖാനും ഇജാസ് അഹമ്മദും വിവാഹ മോചിതരാകുന്നത്. 15 വര്‍ഷം നീണ്ടബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ബ്രിട്ടനിലായിരുന്നു താമസം. ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ മന:ശാസ്ത്ര വിഭാഗം ഡോക്ടറാണ് ഇജാസ് അഹമ്മദ്.

എന്തായാലും റഹം ഖാന്റെ വെളിപ്പെടുത്തല്‍ ലോക മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താന്‍ ആദ്യം നിരസിക്കുകയായിരുന്നുവെന്നും രെഹം ഖാന്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+