മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...
മുൻ ക്രിക്കറ്റ് താരവും പാകിസ്താൻ തെഹ്രിക് ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാമതും വിവാഹിതനായത്.
ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രിക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ രംഗത്തെത്തി. താനുമായുള്ള ദാമ്പത്യജീവിതത്തിനിടയിലും ഇമ്രാൻ ഖാന് ബുഷ്റ മനേകയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന രെഹാം ഖാന്റെ ആരോപണം.
ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രെഹാം ഖാന്റെ വെളിപ്പെടുത്തൽ. തന്നെ വിവാഹം കഴിച്ച സമയത്തും ഇമ്രാൻ ഖാൻ ബുഷ്റയുമായി അടുപ്പം പുലർത്തിയിരുന്നുവെന്നും അദ്ദേഹം സത്യസന്ധനല്ലെന്നുമാണ് രെഹം ഖാൻ ആരോപിച്ചിരിക്കുന്നത്. മുൻ ക്രിക്കറ്റ് താരവും പാകിസ്താൻ തെഹ്രിക് ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാമതും വിവാഹിതനായത്.

ബുഷ്റ മനേക...
പാകിസ്താനിലെ പ്രമുഖ ആത്മീയാചാര്യയായ ബുഷ്റ മനേകയെയാണ് ഇമ്രാൻ ഖാൻ കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിച്ചത്. ലാഹോറിലെ വസതിയിൽ നടന്ന ലളിതമായ വിവാഹചടങ്ങിൽ അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

അഭിമുഖം...
മൂന്നാം വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷങ്ങൾക്ക് ഒരുങ്ങവെയാണ് ഇമ്രാന് ഖാനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. താൻ അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെ ഇമ്രാൻ ഖാന് ബുഷ്റ മനേകയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് രെഹാം ഖാന്റെ ആരോപണം.

സത്യസന്ധനല്ല...
ഇമ്രാൻ ഖാനും ബുഷ്റയും തമ്മിൽ അടുപ്പം തുടങ്ങിയിട്ട് മൂന്നു വർഷമായി. തന്നെ വിവാഹം കഴിച്ചിട്ടും അദ്ദേഹം ബുഷ്റയുമായുള്ള ബന്ധം തുടർന്നിരുന്നു. ഇമ്രാൻ ഖാൻ ഒരിക്കലും സത്യസന്ധനായ മനുഷ്യനല്ല-രെഹാം ഖാൻ ആരോപിച്ചു.

വിവാഹം കഴിഞ്ഞു...
ഇമ്രാൻ ഖാനും ബുഷ്റയും തമ്മിലുള്ള വിവാഹം രണ്ട് മാസം മുൻപേ കഴിഞ്ഞതാണെന്നും രെഹാം പറഞ്ഞു. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ താനുമായുള്ള വിവാഹം പരസ്യമാക്കിയത് പോലെ രണ്ട് മാസം കഴിഞ്ഞാണ് ഈ വിവാഹവും അദ്ദേഹം പരസ്യമാക്കിയത്.

ഉപദേശങ്ങൾ...
കഴിഞ്ഞ മൂന്ന് വർഷമായി ബുഷ്റയിൽ നിന്നാണ് അദ്ദേഹം ഉപദേശങ്ങളും നിർദേശങ്ങളുമെല്ലാം സ്വീകരിച്ചിരുന്നത്. അന്നുതൊട്ടേ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു-രെഹാം ഖാൻ പറഞ്ഞു.

അഞ്ച് മക്കൾ...
അഞ്ച് മക്കളുടെ അമ്മയായ ബുഷ്റ മനേകയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇമ്രാൻ ഖാൻ ജീവിത സഖിയാക്കിയത്. ആദ്യഭർത്താവ് ഖവാർ ഫരീദ് മനേകയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമായിരുന്നു ബുഷ്റ-ഇമ്രാൻ വിവാഹം.

ഒമ്പത് വർഷം...
മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ ബ്രിട്ടീഷുകാരിയായ ജമീമ ഗോൾഡ്സ്മിത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 1995ലായിരുന്നു ഈ വിവാഹം. സുലൈമാൻ ഈസ, കാസിം എന്നീ രണ്ടു മക്കളാണ് ഈ ബന്ധത്തിലുള്ളത്. എന്നാൽ ഇമ്രാൻ-ജമീമ ദാമ്പത്യം ഒമ്പത് വർഷം മാത്രമേ നീണ്ടുനിന്നുള്ള. 2004ൽ ഇരുവരും വിവാഹമോചിതരായി.

മാധ്യമപ്രവർത്തക...
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം 2015ലാണ് ഇമ്രാൻ ഖാൻ രണ്ടാമത്തെ വിവാഹം കഴിച്ചത്. പാക്ക് ടെലിവിഷൻ അവതാരകയും, മാധ്യമപ്രവർത്തകയുമായ രെഹാം ഖാനുമായി 2015 ജനുവരിയിലായിരുന്നു വിവാഹം. എന്നാൽ വെറും ഒമ്പത് മാസം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളു. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഇമ്രാൻഖാന് മക്കളൊന്നുമില്ല.
കൂടുതൽ വാർത്തകൾ:
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications