കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ പിടിഐ ജയമുറപ്പിച്ചു.... പ്രധാനമന്ത്രിയാവുന്നതിന് മുന്നേ ഇമ്രാന്‍ ഖാന് അതിസുരക്ഷ!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് അങ്കത്തില്‍ നിര്‍ണായക വിജയം നേടി ഇമ്രാന്‍ കാന്റെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്. ഭൂരിപക്ഷം നേടിയില്ലെങ്കിലും ജയമുറപ്പിച്ചിട്ടുണ്ട് നേടിയിട്ടുണ്ട്. 117 സീറ്റാണ് പാര്‍ട്ടി നിലവില്‍ നേടിയത്. 137 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാന എതിരാളികളായ പാകിസ്താന്‍ മുസ്ലീം ലീഗ്(പിഎംഎല്‍) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) എന്നിവര്‍ക്ക് കുറഞ്ഞ സീറ്റേ ലഭിച്ചുള്ളൂ. പിഎംഎല്ലിന് 64 സീറ്റാണ് ലഭിച്ചത്. അതേസമയം ജയമുറപ്പിച്ച ഇമ്രാന്‍ ഖാന്‍ കുറച്ചുസമയത്തിനുള്ളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇമ്രാന്‍ ഖാന്‍ തന്നെ പ്രധാനമന്ത്രിയാവുമെന്നാണ് സൂചന.

1

അതേസമയം പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ സര്‍ക്കാര്‍ സുരക്ഷയാണ് ഇമ്രാന്‍ ഖാനായി ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഇല്ലാത്ത കീഴ്‌വഴക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇമ്രാന്റെ പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡ്‌സിന് പകരം പോലീസ് സുരക്ഷയാണ് വീടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക കാര്യങ്ങളും പാകിസ്താനില്‍ സംഭവിച്ചിട്ടുണ്ട്. മതത്തിന് കടുത്ത സ്വാധീനമുള്ള പ്രദേശങ്ങളില്‍ സ്ത്രീകള്‍ വോട്ടുചെയ്തു എന്നതാണ് ഗുണകരം. ഖൈബര്‍ പക്തൂണ്‍വയിലും പഞ്ചാബ് പ്രവിശ്യയിലുമാണ് കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്തത്. അതേസമയം കനത്ത അട്ടിമറിയും തിരഞ്ഞെടുപ്പില്‍ നടന്നു. ബിലാവല്‍ ഭൂട്ടോ സര്‍ദാരി മാലകന്ധില്‍ പരാജയപ്പെട്ടപ്പോള്‍ സ്വന്തം മണ്ഡലമായ ലര്‍കാനയില്‍ ലീഡ് ചെയ്യുന്നുണ്ട്.

മുന്‍ മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ രണ്ട് സീറ്റിലും മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. പഞ്ചാബ് പ്രവിശ്യയില്‍ പിഎംഎല്‍ 111 സീറ്റില്‍ ഇവിടെ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ പിടിഐ ഇവിടെയും മുന്നേറ്റം നടത്തിയിട്ടുണ്ട്. 99 സീറ്റ് പിടിഐ നേടിയിട്ടുണ്ട്. അതേസമയം ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിയെ 48,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അതേസമയം പാകിസ്താന്‍ മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം ഇമ്രാന്‍ ഖാന് അനുകൂലമാക്കാന്‍ സൈന്യം ഇടപെട്ടെന്നാണ് പിപിപിയുടെ ആരോപണം.

നവാസ് ഷെരീഫിനെ തറപറ്റിച്ച് ഇമ്രാന്‍ ഖാന്‍! ഏറ്റവും വലിയ ഒറ്റകക്ഷി! പാക്കിസ്ഥാനില്‍ തൂക്കുസഭ?നവാസ് ഷെരീഫിനെ തറപറ്റിച്ച് ഇമ്രാന്‍ ഖാന്‍! ഏറ്റവും വലിയ ഒറ്റകക്ഷി! പാക്കിസ്ഥാനില്‍ തൂക്കുസഭ?

ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍

English summary
Imran Khan takes poll position but short of majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X