ഡിസംബര്‍ 16 ഓടെ പാകിസ്താന്‍ സ്തംഭിക്കും... ഇമ്രാന്‍ഖാന്‍റെ ഭീഷണി
ഇസ്ലാമാബാദ്: പാകിസ്താനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുന്നില്ല. ഡിസംബര്‍ 16 ആകുമ്പോള്‍ പാകിസ്താന്‍ മുഴുവന്‍ സ്തംഭിച്ചിട്ടുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവും ആയ ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വ്യപകമായി കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതില്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇമ്രാന്‍ പറയുന്നത്.

ഡിസംബര്‍ നാലിന് ലാഹോറിലെത്തും. അന്ന് മുതല്‍ ലാഹോര്‍ സ്തംഭിപ്പിക്കും. ഡിസംബര്‍ 8 ന് ഫൈസലാബാദ്, ഡിസംബര്‍ 12 ന് കറാച്ചി... അങ്ങനെ ഡിസംബര്‍ 16 ന് പാകിസ്താന്‍ മുഴുവന്‍ സ്തംഭിപ്പിക്കും- ഇതാണ് ഇമ്രാന്‍ ഖാന്റെ ഭീഷണി.
ഇനി ചെയ്യാനുള്ളതെല്ലാം ഷെരീഫ് ആണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ പോലും ആകില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ തുടങ്ങിയതാണ് ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സമരം.
ഒരു ഘട്ടത്തില്‍ പാകിസ്താന്‍ പാര്‍ലമെന്റ് വളയുന്നതുവരെ സമരം എത്തി. ഷെരീഫിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ സംബന്ധിച്ച് സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെടുന്ന കമ്മീഷന്‍ അന്വേഷിക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ഇമ്രാന്‍ഖാന്റെ പ്രതിഷേധം ഒന്ന് അടങ്ങിയതായിരുന്നു.
ഡിസംബര്‍ 16 പാകിസ്താനെ സംബന്ധിച്ചിടത്തോളം ദുരന്ത ദിനമാണ്. കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് സ്വതന്ത്രമാക്കിയത് ഈ ദിനത്തിലാണ്. അതുകൊണ്ട് തന്നെയാണ് ഇമ്രാന്‍ ഖാന്‍ ഈ ദിവസം തന്നെ തന്റെ പ്രതിഷേധ സമരത്തിന് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവാണ് ഇമ്രാന്‍ ഖാന്‍.












Click it and Unblock the Notifications