കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 14ന് മുമ്പ്, സഖ്യകാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് പിടിഐ

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ ഇമ്രാന്‍ ഖാന്റെ വിജയത്തില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ടെന്ന് പിടിഐ. അതേസമയം അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ തീയതിയും പാര്‍ട്ടി കണ്ടുവെച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14ന് മുമ്പ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം. ഇതിന് മുമ്പ് തന്നെ നടത്തണമെന്ന് ഇമ്രാന്‍ പാര്‍ട്ടിയിലെ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1

ഇമ്രാനെതിരെ ചെറിയ പാര്‍ട്ടികളൊക്കെ വലിയ പ്രക്ഷോഭത്തിലാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിച്ച് ഒപ്പം കൂട്ടാനുമാണ് പാകിസ്താന്‍ തെഹരീക് ഇന്‍സാഫിന്റെ തീരുമാനം. ഇക്കാര്യം പിടിഐ നേതാവ് നയീനുള്‍ ഹഖ് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇമ്രാന്‍ ഓഗസ്റ്റ് 14ന മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരിക്കുമെന്നും ഹഖ് വ്യക്തമാക്കി. പിടിഐ തിരഞ്ഞെടുപ്പില്‍ 116 സീറ്റുകളാണ് ലഭിച്ചത്. പിടിഐ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രാധാന്യം മന്ത്രിസഭയില്‍ നല്‍കാമെന്ന് വാഗ്ദാനവുമുണ്ട്. അതേസമയം പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും പാകിസ്താന്‍ മുസ്ലീം ലീഗിന്റെയും തീരുമാനം.

ഇമ്രാന്റെ ഭരണത്തെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാനാണ് ഇവര്‍ ഒരുമിക്കുന്നത്. അതേസമയം ഒന്നിലധികം സീറ്റില്‍ വിജയിച്ചവര്‍ ബാക്കിയുള്ളത് വിട്ടുകൊടുക്കേണ്ടി വരും. ഒരാള്‍ക്ക് ഒരു സീറ്റ് മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണ് നിയമം. പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ അദ്ദേഹം ഒഴിയേണ്ടി വരും. അതേസമയം പീപിപിയുമായും പിഎംഎല്ലുമായും കൈകോര്‍ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുത്തഹിദ ക്വാമി മൂവ്‌മെന്റ് പിടിഐയെ പിന്തുണയ്ക്കുമെന്നാണ് സൂചന. അതേസമയം 13 സ്വതന്ത്രരും ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കും.

ഇറാനെതിരെ അറബ് നാറ്റോയുമായി ട്രംപ്.... ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യം!!ഇറാനെതിരെ അറബ് നാറ്റോയുമായി ട്രംപ്.... ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യം!!

കോണ്‍ഗ്രസ്സാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ല്; കോണ്‍ഗ്രസ് ഇതരപ്രതിപക്ഷസഖ്യം സാധ്യമല്ലെന്ന് ഒമര്‍കോണ്‍ഗ്രസ്സാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ല്; കോണ്‍ഗ്രസ് ഇതരപ്രതിപക്ഷസഖ്യം സാധ്യമല്ലെന്ന് ഒമര്‍

English summary
Imran Khan to be Sworn in as Pakistan PM Before August 14, Says Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X