കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥനായ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദിയിലേക്ക്. അവിടെ നിന്ന് അമേരിക്കയിലേക്കും പോകും. സൗദിയുടെയും അമേരിക്കയുടെയും പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. സൗദി അറേബ്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പാകിസ്താന്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, വിട്ടുവീഴ്ചയുടെ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശിച്ച മുസ്ലിം രാജ്യങ്ങള്‍, ഇന്ത്യയുമായി നിലനില്‍ക്കുന്ന സഹകരണം തുടരാനും തീരുമാനിച്ചത് പാകിസ്താന് കനത്ത തിരിച്ചടിയായി.

കശ്മീര്‍ വിഷയത്തില്‍ യുഎഇ, സൗദി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളൊന്നും പാകിസ്താനെ പിന്തുണച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അടുത്താഴ്ച ചേരും. ഈ യോഗത്തിന് മുമ്പ് പിന്തുണ ഉറപ്പാക്കുകയാണ് ഇമ്രാന്‍ ഖാന്റെ ലക്ഷ്യം. പാകിസ്താന്റെ നീക്കം ഫലം കണ്ടാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

സപ്തംബര്‍ 27ന്

സപ്തംബര്‍ 27ന്

സപ്തംബര്‍ 27നാണ് ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്നത്. അതിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരായ വികാരം പ്രധാന രാജ്യങ്ങളില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് സൗദിയും അമേരിക്കയും സന്ദര്‍ശിക്കുന്നത്.

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇമ്രാന്‍ ഖാന്റെ ലക്ഷ്യം. മുസ്ലിം രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം നില്‍ക്കാത്തത് ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയായി. സൗദിയും യുഎഇയും ഇറാനും പാകിസ്താനൊപ്പം നില്‍ക്കാന്‍ തയ്യാറായിട്ടില്ല.

 അമേരിക്കയെ ഉള്‍പ്പെടുത്തും

അമേരിക്കയെ ഉള്‍പ്പെടുത്തും

അമേരിക്കയെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ റോളിലേക്ക് കൊണ്ടുവരാനാണ് ഇമ്രാന്‍ ഖാന്റെ ശ്രമം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ താല്‍പ്പര്യവുമുണ്ട്. എന്നാല്‍ ഇന്ത്യ അംഗീകരിക്കുന്നില്ല. മൂന്നാം കക്ഷി വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

സൗദി രാജാവ്, കിരീടവകാശി തുടങ്ങിയവരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാണ് അമേരിക്കയിലേക്ക് പോകുക. ഡൊണാള്‍ഡ് ട്രംപുമായി രണ്ടുതവണ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ശേഷമായിരിക്കും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുക.

പ്രമേയം കൊണ്ടുവരാന്‍ നീക്കം

പ്രമേയം കൊണ്ടുവരാന്‍ നീക്കം

ഒഐസി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്താന്റെ ശ്രമം. നിലനില്‍ ചൈന മാത്രമാണ് പാകിസ്താനൊപ്പമുള്ളത്. 16 രാജ്യങ്ങളുടെ പിന്തുണ നേടിയ ശേഷം പ്രമേയം കൊണ്ടുവരാനാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം.

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി, കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി, കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

English summary
Imran Khan to visit Saudi, US to garner support on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X