Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കാം; ഇമ്രാന്‍ ഖാനെ വാതോരാതെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്!

വാഷിങ്ങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഖാന്‍ ലോകത്തെ പ്രമുഖനായ പ്രധാനമന്ത്രികളില്‍ ഒരാളാണെന്നും അതിലുപരി മികച്ച അത്ലെറ്റ് ആണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം തന്‍റെ ആദ്യ യുഎസ് സന്ദര്‍ശനത്തിന് എത്തിയതാണ് ഇമ്രാന്‍ ഖാന്‍.

 imran-khan-donald-trump-

ഇമ്രാന്‍ ഖാനെ പോലൊരു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. അദ്ദേഹം മികച്ച, പ്രശസ്തനായ പ്രധാനമന്ത്രിയാണ്. ഇമ്രാന്‍ ഖാനെ പാകിസ്താന്‍റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ താന്‍ സഹായിക്കുമെന്നും ട്രംപ് തമാശാ രൂപേണ പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ യുഎസില്‍ എത്തിയത്.

വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഒരു പോലെ ആവശ്യപ്പെടുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് നരേന്ദ്ര മോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് മോദി കാശ്മീര്‍ വിഷയം ഉന്നയിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്‍റെ വാഗ്ദാനം ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്തു.പാകിസ്താന്‍ വിഷയത്തില്‍ യുഎസിന് ഇടപെടാന്‍ കഴിഞ്ഞാല്‍ കോടിക്കണക്കിന് ആളുകളെ പ്രാര്‍ത്ഥന അതിന് ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി. അതേസമയം കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഇന്ത്യ നേരത്തേ മുതല്‍ സ്വീകരിച്ചുവരുന്ന നിലപാട്. ഈ നിലപാടില്‍ ഇന്ത്യ മാറ്റം വരുത്തിയോ എന്നതാണ് ട്രംപിന്‍റെ പ്രസ്താവനയോട് കൂടി ചര്‍ച്ചയായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+