അഭിനന്ദനെ കൈമാറുന്നത് നിരീക്ഷിക്കാൻ ഇമ്രാൻ ഖാൻ നേരിട്ട് എത്തി, മടക്കം കൈമാറിയ ശേഷം
ലാഹോര്‍: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ലാഹോറില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെ വാഗയില്‍ എത്തിച്ച അഭിനന്ദന് വര്‍ധമാനെ രാത്രി 9.30തോടുകൂടിയാണ് പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദനെ ഇസ്ലാമാബാദില് നിന്നുമാണ് വാഗാ ബോര്ഡറില് എത്തിച്ചത്.
അതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇമ്രാന് ഖാന് ലാഹോറില്‍ എത്തിയിരുന്നു. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷമാണ് ഇമ്രാന് ഖാന് ഇസ്ലാമാബാദിലേക്ക് മടങ്ങിപ്പോയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഭിനന്ദനെ കൈമാറിയതോടെ ഇന്ത്യ-പാകിസ്താന് ബന്ധത്തിലെ പിരിമുറുക്കം കുറയ്ക്കാന്‍ സാധിച്ചു എന്നാണ് പിന്നീട് ഇമ്രാന് ഖാന് പ്രതികരിച്ചത്. ലാഹോറില്‍ വെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന് ഖാന് കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന് വര്ധമാന് പാകിസ്താനില്‍ അകപ്പെട്ടത്. മീഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന് പാരച്യൂട്ട് വഴി ഇറങ്ങിയത് പാക് മണ്ണിലായിരുന്നു. 3 ദിവസം അഭിനന്ദന് പാക് കസ്റ്റഡിയില്‍ കഴിഞ്ഞു. വ്യാഴാഴ്ചയാണ് സമാധാന സന്ദേശം എന്ന നിലയ്ക്ക് അഭിനന്ദനെ വിട്ടയക്കാനുളള തീരുമാനം ഇമ്രാന് ഖാന് പ്രഖ്യാപിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications