കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ചു, തിരിച്ചുവന്ന് രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തു: ഇമ്രാന്‍ഖാന്‍-ക്രിക്കറ്റ്, രാഷ്ട്രീയം

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് അവസാനിപ്പിച്ചപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് മുന്‍ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്. 272 സീറ്റുകളില്‍ 112 സീറ്റുകളാണ് ഈ മുന്‍പാകിസ്ഥാന്‍ ക്യാപ്റ്റന്റെ ടീം സ്വന്തമാക്കിയത്. സൈന്യത്തിന്റെ പിന്തണയോടെ രാജ്യഭരണത്തിലും പുതിയ ഇന്നിങ്ങ്‌സ് ആരംഭിക്കാനിരിക്കുകയാണ് ഇമ്രാന്‍ഖാന്‍.

കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം രാജ്യഭരാണാധികാരി ആവശ്യപ്പെട്ടതിനേതുടര്‍ന്ന് ഗൗണ്ടില്‍ തിരിച്ചെത്തിയ ഇമ്രാന്‍ ഖാന്റെ കരുത്തിലായിരുന്നു 1992 ല്‍ പാക്കിസ്ഥാന്‍ ലോകക്പ്പ് ഉയര്‍ത്തിയത്. കളിക്കളം വാണപോലെ പാക്കിസ്ഥാന്റെ ഭരണതലപ്പത്ത് ഇരിക്കു എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന ഒരാള്‍ ഇമ്രാന്‍ ഖാന്‍തന്നെയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ്,രാഷ്ട്രീയ ജീവിതം നമുക്കിവിടെ പരിചയപ്പെടാം..

പഷ്തൂണ്‍

പഷ്തൂണ്‍

ഇമ്രാന്‍ അഹമ്മദ് ഖാന്‍ നിസാസി എന്ന ഇമ്രാന്‍ ഖാന്‍ ജനിക്കുന്നത് 1952 ഒക്ടോബര്‍ 5 നാണ്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഒട്ടനവധി താരങ്ങളെ സംഭാവനനല്‍കിയ പഷ്തൂണ്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ഇമ്രാന്‍ഖാന്റെ അമ്മ. നാല് സഹോദിരകളോടൊപ്പം വളര്‍ന്ന ഇമ്രാന്‍ഖാന് മികച്ച വിദ്യാഭ്യാസമാണ് മാതാപിതാക്കള്‍ നല്‍കിയിത്.

പതിനാറാം വയസ്സില്‍

പതിനാറാം വയസ്സില്‍

1970 ല്‍ തന്റെ പതിനാറാം വയസ്സില്‍ തന്നെ ലാഹോറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു തുടങ്ങി അദ്ദേഹം. 1972 ല്‍ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയതോടെയാണ് ഇമ്രാന്‍ഖാനിലെ ക്രിക്കറ്റ് താരത്തെ പുറംലോകം അറിയുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ക്രിക്കറ്റ് ടീമില്‍ അദ്ദേഹം അംഗമായിരുന്നു.

ഇംഗ്ലീഷ് കൗണ്ടിയിലും

ഇംഗ്ലീഷ് കൗണ്ടിയിലും

1971 മുതല്‍ 1976 വരേയുള്ള നാല് വര്‍ഷങ്ങളില്‍ അദ്ദേഹം ഇംഗ്ലീഷ് കൗണ്ടിയിലും അദ്ദേഹം ക്രിക്കറ്റ് കളിച്ചു. ഇതിനിടയില്‍ പാക്കിസ്ഥാന്‍ ദേശീയ ടീമീല്‍ സെലക്ഷന്‍ ലഭിച്ച അദ്ദേഹം 1971 ല്‍ ഇംഗ്ലണ്ടിനെതിരേ തന്റെ ആദ്യ ടെസ്റ്റ് മത്സരവും കളിച്ചു. 1974 ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റവും.

300 ടെസ്റ്റ് വിക്കറ്റുകള്‍

300 ടെസ്റ്റ് വിക്കറ്റുകള്‍

ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ അദ്ദേഹം കൂടുതല്‍ അക്രമാസക്തനായിരുന്നുത് ബോളിങ്ങിലൂടെയായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറായി പേരെടുത്തു അദ്ദേഹം മൂന്നൂറിലേറെ വിക്കറ്റുകളാണ് നേടിയത്. 300 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യ പാകിസ്താന്‍ കളിക്കാരനാണ് ഇമ്രാന്‍ ഖാന്‍.

'ടെസ്റ്റ് ഡബിള്‍'

'ടെസ്റ്റ് ഡബിള്‍'

മാത്രമല്ല, 'ടെസ്റ്റ് ഡബിള്‍' എന്ന് അറിയപ്പെടുന്ന 3000 റണ്‍സും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താനില്‍ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാന്‍ ഖാന്‍ കൂടൂതല്‍ നേട്ടം കൊയ്തത്.

കൂടൂതല്‍ ടെസ്റ്റിലും ഏകദിനത്തിലും

കൂടൂതല്‍ ടെസ്റ്റിലും ഏകദിനത്തിലും

6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയില്‍ 13.95 ആവറേജില്‍ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതല്‍ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാന്‍ ഖാന്‍ തന്നെ. ജാവേദ് മിയാന്‍ദാദില്‍ നിന്ന് പാക്കിസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം രാജ്യത്തെ നയിച്ചു.

1992 ലെ കപ്പ്

1992 ലെ കപ്പ്

1987 ലെ ലോകകപ്പിനു ശേഷം വിരമിച്ച ഇമ്രാന്‍ ഖാനോട് പ്രസിഡന്റ് മുഹമ്മദ് സിയാ ഉല്‍ ഹഖ് 1992 ലോക കപ്പു വരെ തുടരാന്‍ ആവിശ്യപെടുകയിരുന്നു അത് സ്വീകരിച്ച ഇമ്രാന്‍ 1992 ലെ കപ്പ് ഉയര്‍ത്തി എന്നതു ചരിത്രം.

തെഹ്രീകെ ഇന്‍സാഫ്

തെഹ്രീകെ ഇന്‍സാഫ്

1996 ലാണ് ഇമ്രാന്‍ ഖാന്‍ കലുഷിതമായ പാക് രാഷ്ട്രീയത്തിലെ പുതിയ ഇന്നിങ്‌സിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. പാക്സ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് എന്നപാര്‍ട്ടിയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1977 ലെ ഇലക്ഷനില്‍ പാകിസ്ഥാന്‍ ജനറല്‍ ഇലക്ഷനിലേക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് രണ്ടുപേര്‍ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

ജയിലില്‍

ജയിലില്‍

ജനറല്‍ പറവേശ് മുഷറഫിനെ പിന്തുണച്ചിരുന്ന അദ്ദേഹം 2002 ല്‍ പാക്കിസ്ഥാന്‍ ജനറല്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അടിയന്തരാവാസ്ഥക്കാലത്ത് മുഷറഫിനെതിരേ പക്ഷോഭം നടത്തിയതിന് ഏതാനും ദിവസം ജയിലിലും അടക്കപ്പെട്ടു ഇമ്രാന്‍ഖാന്‍. 2013 ലെ തിരഞ്ഞെടുപ്പില്‍ 27 അംഗങ്ങളുടമായി ശക്തമായി പ്രതിപക്ഷമായി മാറി.

പ്രധാനമന്ത്രി

പ്രധാനമന്ത്രി

2013 ല്‍ നിന്ന് 2018 ലേക്ക് എത്തിയപ്പോള്‍ നൂറിലേറെ സീറ്റുകള്‍ നേടി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്ഷിയായി മാറിയ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ്. പാക് പട്ടാളത്തിന്റെ പിന്തുണയുള്ള അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നാണ് കരുതപ്പെടുന്നത്. അതിനാണ് സാധ്യതകളേറെയും. അങ്ങനെയെങ്കില്‍ ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നു ആദ്യ രാജ്യാന്തര ക്രിക്കറ്റ് താരമായിരിക്കും ഇമ്രാന്‍ ഖാന്‍.

English summary
imran khans incredible journey from a star cricketer to a powerful politician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X