കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ 144 നില കെട്ടിടം 10 സെക്കന്റ് കൊണ്ട്‌ പൊളിച്ച്‌ നീക്കി, വീഡിയോ വൈറൽ

Google Oneindia Malayalam News

അബുദാബി: അബുദാബിയിലെ മിനാ പ്ലാസ ടവറുകള്‍ നിലം പൊത്തി.165 മീറ്റര്‍ ഉയരത്തിലായി 144 നിലകളുള്ള കെട്ടിടം വെറും 10 സെക്കന്റ്‌കൊണ്ടാണ്‌ ഡിമൊളിഷന്‍ സംവിധാനം ഉപയോഗിച്ച്‌ സുരക്ഷിതമായി പൊളിച്ചത്‌. ഇന്ന്‌ രാവിലെയായിരുന്നു മിനാ പ്ലാസ ടവര്‍ പൊളിച്ചത്‌.

ഇന്ന്‌ രാവിലെ എട്ട്‌ മണിയോടെയാണ്‌ 144 നിലകളുള്ള കെട്ടിടം 6000 കിലോ സ്‌ഫോടക വസ്‌തുക്കള്‍ ഉപോയോഗിച്ച്‌ നിലംപരിശാക്കിയത്‌. രാജ്യത്തെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ്‌ അധികൃതര്‍ കെട്ടിടം തകര്‍ത്തത്‌.കെട്ടിടം നിലം പൊത്തിയതിന്‌ ശേഷം പദ്ധതി വിജയകരമായെന്ന്‌ അറിയിച്ചുകൊണ്ട്‌ മുനിസിപ്പാലിറ്റീസ്‌ ആന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഔദ്യഗികമായി അറിയിച്ചു. അബുദാബിയിലെ മിന സയിദ്‌ പ്രദേശം നവീകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മിനാ പ്ലാസാ ടവര്‍ ഡിമൊളിഷന്‍ സംവിധാനമുപയോഗിച്ച്‌ വിജയകരമായി പൊളിച്ചു നീക്കിയതായി ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയിച്ചു.

abu dabi

കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണത്തിനായി ഇന്നലെ വൈകിട്ടു മുതല്‍ ഇന്ന്‌ വൈകിട്ട്‌ 4 മണിവരെ പ്രദേശത്തെ സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.കണ്‍ട്രോള്‍ ഡിമൊളിഷന്‍ സംവിധാനം ഉപയോഗിച്ച്‌ തകര്‍ക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോഡും ഇതോടെ മിനാ പ്ലാസയുടെ സ്വന്തം പേരിലായി. 18000 ഡിറ്റനേറ്റുകള്‍ 144 നിലയുള്ള ഈ കൂറ്റന്‍ കെട്ടിടം പൊളിക്കാനായി ഉപയോഗിച്ചത്‌.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

കേരളത്തില്‍ അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ഈ വര്‍ഷമാദ്യം തകര്‍ത്ത അതേ മാതൃകയിലാണ്‌ മിനാ ടവറുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്‌.

English summary
In Abu Dhabi 144 floors building demolished in 10 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X