കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ജോഡി ഇരട്ടകളടക്കം 15 കുഞ്ഞുങ്ങൾ, പതിനാറാമതും ഗർഭിണി; കുട്ടികൾ ഇനിയും വേണം ഈ ദമ്പതികൾക്ക്

Google Oneindia Malayalam News

വീടിന് ചുറ്റും പതിനഞ്ചോളം മക്കള്‍ ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന കാഴ്ച ഒന്ന് ഓര്‍ത്തു നോക്കൂ. എന്ത് മോനഹരമായിരിക്കും ആ കാഴ്ച അല്ലേ. അങ്ങനെ ഒരു കുടുംബത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. യുഎസിനെ നോര്‍ത്ത് കരോലിന സ്വദേശികളായ ദമ്പതികള്‍ക്കാണ് 15 മക്കളുള്ളത്. പാറ്റി ഫെര്‍ണാണ്ടസ് - കാര്‍ലോസ് ദമ്പതികളുടെയും കുഞ്ഞുങ്ങളുടെയും കഥ ഇതിനു മുമ്പും അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പാറ്റി 16മതും ഗര്‍ഭിണിയായിരിക്കുകയാണ്.

മാതൃകയാക്കാം

മാതൃകയാക്കാം

ഒരു കുഞ്ഞിനെ തന്നെ നോക്കാന്‍ വലിയ പാടാണെന്നാണ് മിക്ക രക്ഷിതാക്കളും പറയാറുള്ളത്. പലരും ഈ ബുദ്ധിമുട്ട് പരഹരിക്കുന്ന ഡേ കെയര്‍ സ്ഥാപനങ്ങളെയും ബേബി സിറ്റേഴ്‌സിനെയും ആശ്രയിച്ചായിരിക്കും. എന്നാല്‍ 15 കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴും ഞങ്ങള്‍ക്ക് ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്നാണ് പാറ്റിയും ഭര്‍ത്താവും പറയുന്നത്.

എല്ലാം ആസ്വദിക്കും

എല്ലാം ആസ്വദിക്കും

അല്‍പം ശ്രമകരമായ ദൗത്യം തന്നെയാണ് കുഞ്ഞുങ്ങളെ നോക്കുന്നത്. അതില്‍ പുതിയ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും അത് വീണ്ടും വര്‍ദ്ധിക്കും. എല്ലാപ്പോഴും കരയുന്നത് പതിവാണ്. ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം തന്നെ ഉണ്ടായിരിക്കണം. പക്ഷേ, ഈ നിമിഷങ്ങളെല്ലാം ഞങ്ങള്‍ ആഘോഷിക്കുകയാണെന്ന് പാറ്റി പറയുന്നു.

 കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ്

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ്

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണ്. ദൈവം കൂടുതല്‍ കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. ഭാവിയിലും ഇക്കാര്യത്തില്‍ ഒരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പാറ്റി പറയുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ കുടുംബത്തിലേക്ക് അവസാനത്തെ അതിഥി എത്തുന്നത്. 15മത്തെ കുഞ്ഞായിരുന്നു അത്. എന്നാല്‍ 2021 മേയ് മാസത്തോടെ അടുത്ത സര്‍പ്രൈസ് എത്തുമെന്നാണ് ദമ്പതികള്‍ പറയുന്നത്. 16 മത്തെ കുഞ്ഞിനെയാണ് ഈ ദമ്പതികള്‍ ഇനി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നത്.

പത്ത് പെണ്‍കുട്ടികള്‍

പത്ത് പെണ്‍കുട്ടികള്‍

15 പേരില്‍ പത്ത് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണുള്ളത്. ഇവരില്‍ ആറ് പേര്‍ ഇരട്ടകളാണ്. ഏകദേശം 37,000 രൂപയോളമാണ് കുട്ടികള്‍ക്ക് മാത്രമായുള്ള ചെലവ്. അഞ്ച് ബെഡ് റൂമുകളുള്ള വലിയ വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. എല്ലാവരുടെ പേരുകളിലും ഒരു പ്രത്യേകതയുമുണ്ട്. എല്ലാവരുടെ പേരുകളും ആരംഭിക്കുന്നത് 'സി'യിലാണ്.

അടുത്തതും പെണ്‍കുഞ്ഞ്

അടുത്തതും പെണ്‍കുഞ്ഞ്

16മതായി ഇവരുടെ വീട്ടിലേക്കെത്തുന്നത് ഒരു പെണ്‍കുഞ്ഞാണെന്നാണ് പാറ്റി പറയുന്നത്. ഒരോ തവണ ഗര്‍ഭിണിയാകുമ്പോഴും താന്‍ കൂടുതല്‍ സന്തോഷവധിയാണെന്ന് പാറ്റി പറയുന്നു. കുഞ്ഞുങ്ങളൊക്കെ തങ്ങളുടേതാണോ എന്ന് പലരും ചോദിക്കാറുണ്ട്. ആണെന്ന് പറയുമ്പോള്‍ അവരുടെ മുഖത്ത് അമ്പരപ്പാണ് കാണാറുള്ളത്. ഇങ്ങനെ ഒരു ഭാഗ്യം എന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് പാറ്റി പറയുന്നു.

ദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചുദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചു

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻ

സംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകംസംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകം

English summary
In America, a couple have 15 children, all the children's name start in C
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X