കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ സൂര്യപ്രകാശത്തിലൂടെ കൊല്ലാം, അമേരിക്കയില്‍ പുതിയ പഠനം; പൊട്ടിച്ചിരിച്ച് ലോകം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ ഇന്ന് കൊറോണ വൈറസ് കാരണം ഭീതിയില്‍ കഴിയുകയാണ്. ലോകത്തെ വിവിധ മേഖലകളില്‍ ഈ വൈറസ് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. തൊഴിലില്ലായ്മയും യാത്രാനിരോധനം അടക്കം വലിയ പ്രശ്‌നങ്ങളാണ് മനുഷ്യരാശി ഇന്ന് നേരിടുന്നത്. എന്നാല്‍ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ വാക്‌സിനുകളും മരുന്നുകളും കണ്ടുപിടിക്കുന്നതിന്റെ തിരിക്കിലാണ് ലോകത്തെ മിക്ക ഗവേഷകരും. ചില സ്ഥലങ്ങളില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ കൊറോണയെ പ്രതിരോധിക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ചില ശാസ്ത്രജ്ഞര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് യുഎസിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്.

വൈറസുകളില്‍ ആഘാതം

വൈറസുകളില്‍ ആഘാതം

അമേരിക്കയില്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊറോണ വൈറസുകളില്‍ വന്‍ അഘാതമുണ്ടാക്കുമെന്ന് പഠനത്തില്‍ പറയുന്നു. വേനല്‍കാലത്ത് വൈറസിന്റെ വ്യാപനം തടയാനാകുമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഈ പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മൂല്യനിര്‍ണയത്തിനായി കൊടുത്തിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സൂര്യപ്രകാശം

സൂര്യപ്രകാശം

ഇന്നുവരെയുള്ള ഞങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം സൂര്യപ്രകാശം ഈ വൈറസിനെ, ഉപരിതലത്തിലും വായുവിലും കൊല്ലുന്നതായി കാണപ്പെടുന്നു. താപനിലയിലും ഈര്‍പ്പത്തിലും സമാനമായ അവസ്ഥ തന്നെയാണ് കാണാന്‍ സാധിച്ചത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കൂടുന്നത് വൈറസിന് പ്രതികൂലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് അണുവിക്തമാക്കാനുള്ള കഴിവുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കാരണം സൂര്യപ്രകാശത്തിന്റെ വികിരണം വൈറസിന്റെ ജനിതക ഘടകങ്ങളെയും പകര്‍പ്പുണ്ടാക്കാനുള്ള കഴിവിനെ നശിപ്പിക്കും.

പ്രധാനചോദ്യം

പ്രധാനചോദ്യം

അതേസമയം, സൂര്യപ്രകാശം വൈറസിനെ പ്രിരോധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും പരീക്ഷണത്തിന് ഉപയോഗിച്ച തീവ്രതയും തരംഗദൈര്‍ഘ്യവും എത്രയാണെന്നുള്ളതാണ് പ്രധാനമയും ഉയരുന്ന ചോദ്യം. ഇത് സാധാരണ സൂര്യപ്രകാശത്തിന് സമമാണോ എന്നും പരിശോധിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തിനാല്‍ കൂടുതല്‍ അഭിപ്രായം പറയാനോ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനോ വിദഗ്ദര്‍ക്ക് കഴിയില്ല. ഇതിനിടെ ഈ പഠനത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അണുനാശിനി കുത്തിവയ്ക്കാം

അണുനാശിനി കുത്തിവയ്ക്കാം

അതേസമയം, ഇതിന് പിന്നാലെ കൊറോണ വൈറസിനെ തുരത്താന്‍ പുതിയ നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വൈറസിനെ തുരത്താന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവയ്ക്കാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതിലൂടെ വൈറസ് നശിച്ചുപോകുമെന്നും ട്രംപ് പറയുന്നു. വൈറ്റ് ഹൗസില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ട്രംപിന്റെ ഈ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്.

Recommended Video

cmsvideo
Nobel winner says virus is china maded
അമേരിക്ക

അമേരിക്ക


കോവിഡ് ബാധമൂലം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു. 49845 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇന്നലേയും രണ്ടായിരത്തിന് മുകളില്‍ മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 31847 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 880204 ആയി.

English summary
In America News Study Says Sunlight Can Destroys Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X