'സെല്‍ഫി പുള്ളെ'... മോദിയുടെ ചൈനീസ് സെല്‍ഫികള്‍
ബീജിങ്: ലോകത്ത് ഏറ്റവും അധികം സെല്‍ഫികള്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ആരാണെന്ന് ചോദിചചാല്‍ ഒന്നാലോചിക്കേണ്ടിവരും. എന്നാല്‍ ഏറ്റവും അധികം സെല്‍ഫിയെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ നരേന്ദ്ര മോദി എന്ന് തന്നെ ആകുപം ഉത്തരം. കാരണം നമ്മുടം മുന്‍ പ്രധാനമന്ത്രിമാരുടെ കാലത്തൊന്നും ഈ സെല്‍ഫി എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ലല്ലോ!
എന്തായാലും ചൈനീസ് പ്രധാനമന്ത്രിയ്ക്ക് ഇങ്ങനെ സെല്‍ഫിയെടുക്കുന്ന ഏര്‍പ്പാടൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ മോദി ഈ പതിവും തെറ്റിച്ചു. രണ്ട് പ്രധാനമന്ത്രിമാരും കൂടി സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വരെ ഈ സെല്‍ഫി ലൈക്ക് ചെയ്യുകയും ചെയ്തു.

ഇതാണാ സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ആ സെല്‍ഫിയാണിത്. നരേന്ദ്ര മോദിയും ലീ കുചിയാങും.

ഒറ്റൊക്കൊരു സെല്‍ഫി
ബീജിങിലെ സ്വര്‍ഗ്ഗ ക്ഷേത്രത്തിന് മുന്നില്‍ നരേന്ദ്ര മോദിയുടെ സെല്‍ഫിയെടുക്കല്‍.

വീണ്ടും സെല്‍ഫി
സ്വര്‍ഗ്ഗ ക്ഷേത്രത്തിന് മുന്നില്‍ വച്ച് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്നുള്ള മറ്റൊരു സെല്‍ഫി.

കുട്ടികള്‍ക്കൊപ്പം
പ്രധാനമന്ത്രിയ്‌ക്കൊപ്പം മാത്രമല്ല, ചൈനയിലെ കുട്ടകള്‍ക്കൊപ്പവും നരേന്ദ്ര മോദി സെല്‍ഫിയെടുത്തു.

സെല്‍ഫിയെടുത്ത് മതിയായില്ലേ
രണ്ട് പ്രധാനമന്ത്രിമാര്‍ക്കും ഒരുമിച്ച് നിന്ന് സെല്‍ഫിയെടുത്ത് മതിയായില്ലേ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
|
സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്ത പോസ്റ്റ്
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ അതൊരു സംഭവം തനനെയാണ്. മോദിയുടെ സെല്‍ഫി ചിത്രം സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തത് ഈ പോസ്റ്റില്‍ കാണാം












Click it and Unblock the Notifications