വൈഫൈയ്ക്കു പകരം ഇനി 'ലൈഫൈ'
ബെയ്ജിങ്: റേഡിയോ ഫ്രീക്വന്‍സി വേവിലൂടെ ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാക്കുന്ന വൈഫൈ വിദ്യ ഇനി ചൈനക്കാര്‍ക്ക് വേണ്ട. പകരം കൂടുതല്‍ ഫലപ്രദമായ ലൈഫൈ വിദ്യ ഇവര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.
ലൈറ്റിലൂടെയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യകുന്നത്. ഇതിനായി ഒരു വാട്ട് എല്‍ഇഡി ബള്‍ബ് മതിയെന്നതാണ് ഏറ്റവും രസകരമായ കാര്യം. മൈക്രോചിപ്പുകള്‍ എംബഡഡ് ചെയ്തിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍ക്ക് സെന്റില്‍ 150എംബി വരെ വേഗതയില്‍ ഡാറ്റകള്‍ കൈമാറാനാകും.

വൈഫൈ രീതിയില്‍ ഡാറ്റകള്‍ കൈമാറുന്നതിനേക്കാള്‍ എത്രയോ ചെലവ് കുറവാണ് ലൈഫൈയില്‍. ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ ഇത്തരത്തിലുള്ള എല്‍ഇഡി ലൈറ്റുകള്‍ പ്രദര്‍ശനത്തിനെത്തും. നവംബര്‍ അഞ്ചു മുതലാണ് പ്രദര്‍ശനം.
നിലവില്‍ വൈഫൈ സേവനം മെച്ചപ്പെടുത്തുന്നത് കോടികളാണ് കമ്പനികള്‍ ചെലവഴിക്കുന്നത്. എല്‍ഇഡി ബള്‍ബ് ഓണാകുന്നതോടുകൂടി സിഗ്നല്‍ ലഭ്യമായി തുടങ്ങും. ലൈറ്റ് തടസ്സപ്പെടുത്തിയാല്‍ നെറ്റും നഷ്ടപ്പെടും. പരീക്ഷണം വിജയമാണെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ അത്യാവശ്യമാണെന്ന് ഷാങ്ഗായി ഫുഡാന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.












Click it and Unblock the Notifications