സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആണുങ്ങള്‍ മതി; കാരണം വിചിത്രം
അടിവസ്ത്ര വ്യാപാരത്തിന്റെ നിരവധി ലൈവ് സ്ട്രീം വീഡിയോകളിൽ പുഷ് അപ്പ് ബ്രാകളും ഇറുകിയ കോർസെറ്റുകളും ലേസ് ട്രിം ചെയ്ത നൈറ്റ്ഗൗണുകളും ധരിച്ചെത്തുന്നത് പുരുഷന്മാരാണ്.

ചൈനയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യം ചെയ്യുന്നത് പുരുഷന്മാർ. പുരുഷന്മാരാണ് സ്ത്രീകളുടെ അടിമസ്ത്രം അണിഞ്ഞ് പരസ്യത്തിൽ അഭിനയിക്കുന്നത്. ലൈവ്‌സ്ട്രീം ഷോപ്പിംഗ് പരിപാടികളിൽ ഇപ്പോൾ പുരുഷന്മാരാണ് മോഡലായി എത്തുന്നത്.
അടിവസ്ത്ര വ്യാപാരത്തിന്റെ നിരവധി ലൈവ് സ്ട്രീം വീഡിയോകളിൽ പുഷ് അപ്പ് ബ്രാകളും ഇറുകിയ കോർസെറ്റുകളും ലേസ് ട്രിം ചെയ്ത നൈറ്റ്ഗൗണുകളും ധരിച്ചെത്തുന്നത് പുരുഷന്മാരാണ്. ഇനി എന്താണ് ഇതിന് കാരണമെന്നോ... എന്തുകൊണ്ടാണ് സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ മോഡൽ ആവാൻ പുരുഷന്മാരെത്തുന്നതു. ആ വിചിത്ര കാരണം എന്താണെന്ന് പരിശോധിക്കാം..
ശരിക്കും സ്ത്രീകൾക്ക് വേണ്ടി തയ്യാറാക്കുന്ന അടിവസ്ത്രങ്ങൾക്ക് പുരുഷമോഡലുകളെ ഉപയോഗിക്കാൻ ലൈവ്‌സ്ട്രീം ബിസിനസ് ഉടമകൾക്കും താല്പര്യമില്ല. എന്നാൽ ഇത്തരം അടിവസ്ത്രങ്ങളുടെ ലൈവ് സ്ട്രീം പരസ്യങ്ങളിൽ സ്ത്രീകളെ അഭിനയിപ്പിക്കാൻ സാധിക്കില്ല അതുകൊണ്ടാണ് ബ്രായുടെ ഉൾപ്പെടെയുള്ള പരസ്യങ്ങളിൽ പുരുഷന്മാർ മോഡൽ ആകുന്നത്.
ചൈനയുടെ ലൈവ് സ്ട്രീം പരസ്യ മേഖല 2023ൽ 700 ബില്യൺ മൂല്യം ഉള്ളതാവുമെന്നാണ് കണക്കുകൾ പറയുന്നത്. സ്ത്രീകളെ അടിവസ്ത്രങ്ങൾക്കായി മോഡലിംഗ് ചെയ്യുന്നതിൽ നിന്ന് ചൈന വിലക്കിയതിന് തുടർന്ന് ലൈവ് സ്ട്രീം ഷോപ്പിംഗ് പരിപാടികളിൽ പുരുഷ മോഡലുകൾ വ്യാപകമാകുന്നത് . പുരുഷ മോഡലുകൾ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചു വരുന്ന വീഡിയോകളുടെ ലൈവ് സ്ട്രീമിംഗ് പരസ്യ കമ്പനികൾ പുറത്തുവിട്ടു. 'അശ്ലീല' വസ്തുക്കൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് വിലക്കുന്ന നിയമം ചൈനയിൽ ലംഘിച്ചതിന് ഒന്നിലധികം കമ്പനികൾ അടച്ചുപൂട്ടിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ നൈറ്റിയുടെ പരസ്യത്തിൽ മോഡൽ ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഒരുപാട് വ്യൂസ്ഇതിന് ലഭിച്ചിരുന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നത്. സ്ത്രീകളെക്കാളും വളരെ നന്നായി യുവാവ് പരസ്യത്തിൽ അഭിനയിച്ചിരുക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇത് സ്ത്രീകളുടെ ജീവിക്കാനുള്ള മാർഗം ഇല്ലാതാരക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾ ഇടേണ്ട അടിവസ്ത്രം പുരുഷന്മാർ ഇട്ടുകാണിച്ചിട്ടെന്താണ് കാര്യമെന്നാണ് മറ്റുചിലർ ചോദിക്കുന്നത്.. ഇത്തരം പരസ്യങ്ങൾ ഭൂരിഭാവും സംവിധാനം ചെയ്യുന്നത് സ്ത്രീകളാണെന്നാണ് പറയുന്നത്.












Click it and Unblock the Notifications