കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 20 വര്‍ഷം കഠിന തടവ്, വിചിത്ര വിധിയുമായി എല്‍ സാല്‍വദോര്‍ കോടതി

  • By Desk
Google Oneindia Malayalam News

സാന്‍ സാല്‍വദോര്‍: പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷ. സെന്‍ട്രല്‍ അമേരിക്കയിലെ എല്‍ സാല്‍വദോര്‍ എന്ന രാജ്യത്താണ് വന്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നുള്ള വിധി കടുത്ത മനുഷ്യാവകാശ ലംഘനമായി വിലയിരുത്തുന്നു.എല്‍ സാല്‍വദോറിലെ പെണ്‍കുട്ടിയാണ് പതിനെട്ടാം വയസില്‍ 70 വയസുകാരനായ രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചതോടെ ആണ് 20 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.

<strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്</strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു കുഞ്ഞിന് ജന്മം നല്‍കി

ഒരു കുഞ്ഞിന് ജന്മം നല്‍കി


12 വയസുമുതല്‍ പീഡനത്തിരയായ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു.2017 ഏപ്രില്‍ മുതല്‍ കസ്റ്റഡിയിലാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭഛിദ്രമാണെന്ന് സംശയത്തെതുടര്‍ന്ന് അറസ്റ്റ്.ഇതേ തുടര്‍ന്നാണ് വിചാരണയും ശിക്ഷയും.എന്നാല്‍ കുഞ്ഞ് സുരക്ഷിതയായിരുന്നു.

 ഗര്‍ഭഛിദ്രം നിയമവിരുദ്ധം

ഗര്‍ഭഛിദ്രം നിയമവിരുദ്ധം



ഗര്‍ഭഛിദ്രം സാന്‍ സാല്‍വദോറില്‍ നിയമവിരുദ്ധമാണ്.മെഡിക്കല്‍ പരിശോധനയിലൂടെ ഗര്‍ഭഛിദ്രം നടത്തിയെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.ഇ യുവതി ഉള്‍പ്പെടെ 25 വനിതകള്‍ ഗര്‍ഭഛിദ്രത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നുണ്ട്.സാന്‍ സാല്‍വദോറിലെ നിയമപ്രകാരം അബോര്‍ഷന്‍ കൊലപാതകത്തിന് തുല്യമാണ്. നിലവില്‍ ജയിലില്‍ കഴിയുന്ന യുവതികളില്‍ ചിലര്‍ ആരോഗ്യപരമായ കാരണങ്ങളാലും മറ്റും കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ്.എന്നാല്‍ ഇതെന്നും തന്നെ ഇവിടെ ശിക്ഷ ഇളവ അനുവദിക്കുന്നില്ല.എത് വിധത്തില്‍ ഗര്‍ഭസ്ഥശിശു നഷ്ടമായാലും അത് കൊലക്കുറ്റമായി ആണ് കോടതി കാണുക.

 നിയമം പുനപരിശോധിക്കാന്‍

നിയമം പുനപരിശോധിക്കാന്‍

ഐക്യരാഷ്ട്രസഭ എല്‍ സാല്‍വദോര്‍ ഗവണ്‍മെന്റിനോട് ഗര്‍ഭഛിദ്രനിയമം പുനപരിശോധിക്കാന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ തടവ് വിവാദമാകുന്ന പശ്ചാത്തലത്തില്‍ സാല്‍വദോറിനെതിരെ കൂടുതല്‍ വിമര്‍ശനമുയരും.കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്‌

English summary
In El Salvador a women who molested by her step father was allegedly punished for 20 years of imprisonment for accusing abortion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X