കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തുരത്താൻ ഫീലിപ്പൈൻസ് ബോംബിട്ടു: കൊല്ലപ്പെട്ടത് സൈനികർ!!!

വ്യോമസേനാ വിമാനം നടത്തിയ ബോംബാക്രമണത്തിലാണ് 11 ഫിലിപ്പൈൻസ് സൈനികർ കൊല്ലപ്പെട്ടത്

Google Oneindia Malayalam News

മനില: ഐസിസ് കേന്ദ്രത്തിൽ ഫിലിപ്പൈൻസ് നടത്തിയ ബോംബാക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സത്തേണ്‍ സിറ്റിയിൽ ഫിലിപ്പൈന്‍സ് വ്യോമസേനാ വിമാനം നടത്തിയ ബോംബാക്രമണത്തിലാണ് 11 ഫിലിപ്പൈൻസ് സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

മാർവായ് നഗരത്തിലെ ഐസിസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മാർച്ചെറ്റി എസ് 211 എന്ന വ്യോമസേനാ വിവാനം ബുധനാഴ്ചയും ആക്രമണം നടത്തിയിരുന്നു. ഫിലിപ്പൈൻസ് സൈന്യം ഭീകരതാവളത്തിനടുത്ത് നടത്തിയ ബോംബാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ജനവാസ പ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഫിലിപ്പൈൻസ് സൈനിക വക്താവ് വ്യക്തമാക്കി.

 terrorism-0

മെയ് വാര്‍ഡ് ബോംബിട്ട് തകർക്കുന്നതിന് മുമ്പായി ഫിലിപ്പൈന്‍സ് സൈന്യം മൂന്ന് ബോംബുകൾ ഈ പ്രദേശത്ത് ഇട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്.

English summary
A Philippine Air Force plane dropping bombs on Islamic extremists killed 11 soldiers and wounded seven others in "friendly fire" as government forces were struggling to rout the militants who have laid a week long siege in a southern city, the military said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X