കുവൈത്തിലെ നടുറോഡില്‍ ശൗര്യത്തോടെ സിംഹം; ഒടുവില്‍ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്തി, വൈറലായി വീഡിയോ
കഴിഞ്ഞ ദിവസം പകലാണ് കുവൈത്തിലെ കബാദ് പ്രവിശ്യയിലെ റോഡുകളിലൂടെ ഒരു സിംഹം നടന്ന് നീങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അമ്പരന്നുപോയ ജനങ്ങളിലാരോ ഒരാള്‍ എടുത്ത വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം എങ്ങനയോ രക്ഷപ്പെട്ട് ടൗണില്‍ എത്തിയതായിരിക്കണമെന്നാണ് അധികൃതര്‍ പ്രാഥമികമായി വിലയിരുത്തുന്നത്.
സിംഹം നഗരത്തിലിറങ്ങിയ വിവരമറിഞ്ഞെത്തിയ സുരക്ഷാ ജീവനക്കാരും എന്‍വയോണ്‍മെന്റ് പോലീസും സിംഹത്തെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മയക്കുവെടിവെച്ചാണ് സിംഹത്തെ പിടികൂടിയത്. സിംഹത്തിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കുവൈറ്റ് ലൈവ്‌സ്റ്റോക്ക് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.













Click it and Unblock the Notifications