India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നു; യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ജറുസലേം: ഇസ്രായേലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ. പാര്‍ലമെന്റ് പിരിച്ചു വിടാന്‍ എട്ട് ഭരണകക്ഷികള്‍ തീരുമാനത്തിലെത്തി. ഭിന്നിച്ച് നില്‍ക്കുന്ന സഖ്യസര്‍ക്കാരിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രിയാകും.

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ് രാജ്യം. ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വന്നേക്കുമെന്നാണ് സൂചന.

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന സഖ്യം തകര്‍ച്ചയുടെ വക്കിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നഫ്താലി ബെന്നറ്റിന്റെ സ്വന്തം വലതുപക്ഷ യമീന പാര്‍ട്ടിയിലെ ഒരു അംഗം സഖ്യത്തില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ഒരു പ്രധാന വോട്ട് നഷ്ടപ്പെടും. ഇതോടെ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ അവര്‍ ന്യൂനപക്ഷമായി മാറി.

'സഖ്യം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ അവസാനിച്ചതിന് ശേഷം പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഉപപ്രധാനമന്ത്രി യെയര്‍ ലാപിഡും തീരുമാനം കൈക്കൊണ്ടു. പാര്‍ലമെന്റ് അംഗീകാരത്തിനായി അടുത്ത ആഴ്ച ബില്‍ സമര്‍പ്പിക്കും,' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

'അടൂര്‍ ഭവാനിയും പൊന്നമ്മയും പോയ പഴയകാലമല്ല, ചെറുമക്കളൊന്നും രാത്രി പുറത്തിറങ്ങാറില്ലേ?' മധുവിനോട് അഡ്വ. ആശ'അടൂര്‍ ഭവാനിയും പൊന്നമ്മയും പോയ പഴയകാലമല്ല, ചെറുമക്കളൊന്നും രാത്രി പുറത്തിറങ്ങാറില്ലേ?' മധുവിനോട് അഡ്വ. ആശ

ബില്ലിന് അംഗീകാരം ലഭിച്ചാല്‍ കാവല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി ലാപിഡ് ചുമതലയേല്‍ക്കുമെന്നും അവര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍, അടുത്ത മാസം ഷെഡ്യൂള്‍ ചെയ്ത ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന് ആതിഥ്യം വഹിക്കുന്നത് ലാപിഡായിരിക്കും.

പ്രത്യയശാസ്ത്രപരമായി വിഭജിക്കപ്പെട്ട എട്ട് പാര്‍ട്ടി സഖ്യം ഒരു വര്‍ഷം മുമ്പാണ് രൂപപ്പെട്ടത്. ബെന്നറ്റ്, ലാപിഡിന്റെ മധ്യപക്ഷ യെഷ് ആറ്റിഡ് പാര്‍ട്ടി, ഇടതുപക്ഷം, ഇസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ നിയമനിര്‍മ്മാതാക്കള്‍ എന്നിവരെപ്പോലുള്ള മത ദേശീയവാദികളും സഖ്യത്തിലുണ്ടായിരുന്നു.

എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കാന്‍ ഒരുമിച്ച് ചേര്‍ന്ന സഖ്യം അതിന്റെ തുടക്കം മുതല്‍ തന്നെ ഭീഷണിയിലായിരുന്നു. ഇസ്രായേലിന്റെ സ്പിരിറ്റ് ഉയര്‍ത്തുക എന്ന പ്രധാന ദൗത്യത്തില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞാണ് യാമിന എം കെ നിര്‍ ഓര്‍ബാച്ച് രാജിവെച്ചത്. ഇതോടെ സഖ്യത്തിന്റെ സീറ്റ് നില 59 ആകുകയായിരുന്നു.

അതേസമയം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രഖ്യാപനം സര്‍ക്കാര്‍ അംഗങ്ങളെ പോലും ഞെട്ടിച്ചു. ഈ തീരുമാനത്തെക്കുറിച്ച് പ്രതിരോധ മന്ത്രിമാര്‍ക്കോ ആഭ്യന്തര മന്ത്രിമാര്‍ക്കോ അറിയില്ലായിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
in midnight drama Israeli parliament is dissolved, Yair Lapid will be Alternate PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X