കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം ലോക്ഡൗണില്‍ മുടങ്ങിയോ? പരിഹാരമുണ്ട്, ന്യൂയോര്‍ക്കില്‍ തീരുമാനം, സഹായം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ കാലത്ത് ഏറ്റവുമധികം നിലച്ച് പോയ കാര്യമാണ് വിവാഹം. ലോക്ഡൗണ്‍ പലയിടങ്ങളിലും പ്രഖ്യാപിച്ചതോടെ വിവാഹം നടത്തുകയെന്നത് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ അതിനൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. അമേരിക്കയില്‍ രോഗം ഏറ്റവുമധികം തളര്‍ത്തിയ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. ഇതിനിടയില്‍ വിവാഹം എങ്ങനെ നടത്താമെന്നാണ് ന്യൂയോര്‍ക്ക് ചിന്തിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് ഇനി വിവാഹങ്ങള്‍ നടക്കുക. ഇതോടെ വിവാഹം നീളുമെന്ന ഭയമൊക്കെ ഇല്ലാതായിരിക്കുകയാണ്. പുരോഹിതര്‍ ചടങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും.അനുമതി ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ നല്‍കിയിട്ടുണ്ട്.

1

അമേരിക്കയിലെ കൊറോണയുടെ പ്രഭവ കേന്ദ്രമായിട്ടാണ് ന്യൂയോര്‍ക്ക് അറിയപ്പെടുന്നത്. ഇതുവരെ 13000ത്തിലധികം പേരാണ് ഇവിടെ മരിച്ച് വീണത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ന്യൂയോര്‍ക്കിലെ നിരവധി വിവാഹ ബ്യൂറോകള്‍ അടച്ച് പൂട്ടേണ്ടി വന്നു. ഇതോടെ നിരവധി പേരാണ് വിവാഹം മുടങ്ങിയതിന്റെ വക്കിലെത്തിയത്. ഇവര്‍ക്ക് മാരേജ് ലൈലന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാതെയാണ്. ലൈസന്‍സ് ലഭിക്കണമെങ്കില്‍ ദമ്പതിമാരില്‍ ഒരാളെങ്കിലും വ്യക്തിപരമായി ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയുണ്ടാവില്ല. ഇതോടെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

ന്യൂയോര്‍ക്കില്‍ മരണനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ദിവസങ്ങളായി മരണസംഖ്യ കുറഞ്ഞ് വരികയാണ്. അതോടെയാണ് ഓണ്‍ലൈന്‍ വഴി വിവാഹങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഗവര്‍ണറുടെ നിയമപ്രകാരം വിവാഹത്തിന് വേണ്ടിയിരുന്ന നിബന്ധനകള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഓരോ ചെറുപട്ടണങ്ങളിലെയും പുരോഹിതന്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിവാഹം നടത്താം. വിവാഹത്തെ കുറിച്ച് ഇനി ഒരു ചോദ്യവും ഉയരാന്‍ പാടില്ല. ഒരു ഒഴിവുകഴിവുകളുമില്ല. സൂം ആപ്പിലൂടെ നിങ്ങള്‍ക്ക് വിവാഹിതരാവാമെന്നും ആന്‍ഡ്രൂ കുവോമോ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വരെ നടക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് മരിച്ചത്. ഇത് ശനിയാഴ്ച്ചത്തേക്കാള്‍ 43 എണ്ണം കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് കുവോമോ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഭീകരാവസ്ഥ അവസാനിച്ചെന്നും, ഇപ്പോഴത്തെ സാഹചര്യം ആശ്വസിക്കാവുന്നതാണെന്നും കുവോമോ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് അപകടകരമാണ്. അപകടം ഇപ്പോഴും പതിയിരിക്കുന്നുണ്ട്. നമ്മള്‍ ഇതിനെ അവഗണിച്ചാല്‍ അത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും കുവോമോ മുന്നറിയിപ്പ് നല്‍കി.

English summary
in new york people can now get married through online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X