India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയയിൽ വൻ പിഴവ്, നവജാത ശിശുവിന്റെ തല അമ്മയുടെ ഗർഭപാത്രത്തിൽ

 • By Akhil Prakash
Google Oneindia Malayalam News

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ശസ്ത്രക്രിയയിലെ വൻ പിഴവ് മൂലം നവജാത ശിശു മരണപ്പെട്ടു. കുട്ടിയുടെ തല വേർപെടുത്തി അമ്മയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചതോടെ 32 വയസ്സുള്ള യുവതിയും മരണത്തെ മുഖാമുഖം കണ്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ മെഡിക്കൽ അശ്രദ്ധയാണ് ആശുപത്രി ജീവനക്കാരുടെ ഭാ ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ആണ് ഈ സംഭവം നടന്നത്.

"താർപാർക്കർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഭീൽ എന്ന യുവതിയുടെ കുഞ്ഞാണ് മരണപ്പെട്ടത്. പ്രദേശത്തെ ഒരു റൂറൽ ഹെൽത്ത് സെന്ററിലാണ് ഭീൽ ശസ്ത്രക്രിയക്കായി എത്തിയത്. എന്നാൽ ഇവിടെ അന്ന് വനിതാ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് പരിജയസമ്പന്നൻ അല്ലാത്ത ഒരു ഉദ്യോ ഗസ്ഥനാണ് ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്." ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിന്റെ (എൽയുഎംഎച്ച്എസ്) ഗൈനക്കോളജി വിഭാഗത്തിന്റെ തലവൻ റഹീൽ സിക്കന്ദർ പറഞ്ഞു. ശസ്ത്രക്രിയയിൽ ആർ‌എച്ച്‌സി ജീവനക്കാർ അമ്മയുടെ വയറ്റിൽ നവജാതശിശുവിന്റെ തല മുറിച്ച് ഉള്ളിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ഇദ്ദേ ഹം കൂട്ടിച്ചേർത്തു.

"യുവതിയുടെ ജീവൻ അപകടത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ഇവർ യുവതിയെ എൽയുഎംഎച്ച്എസിലേക്ക് മാറ്റാൻ തയ്യാറായത്. തുടർന്ന് ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ ആണ് യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് നവജാതശിശുവിന്റെ ബാക്കി ശരീരം പുറത്തെടുത്തത്. അമ്മയുടെ ഗർഭപാത്രം പൊട്ടിയിരുന്നു. ശസ്ത്രക്രിയയിലൂടെ വയറ് തുറന്ന് തല പുറത്തെടുത്തതോടെയാണ് അമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്." റഹീൽ സിക്കന്ദർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി സിന്ധ് സർക്കാർ പറഞ്ഞു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

300 കിലോ ഭാരം, നാല് മീറ്റർ വീതി; കംബോഡിയയിൽ പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ300 കിലോ ഭാരം, നാല് മീറ്റർ വീതി; കംബോഡിയയിൽ പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ

കുറ്റവാളികളായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഭയാനകമായ പിഴവാണ് ഉണ്ടായതെന്നും സിന്ധ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. ജുമാൻ ബഹോട്ടോയെ പറഞ്ഞു. ആർ‌എച്ച്‌സിയിൽ ഗൈനക്കോളജിസ്റ്റിന്റെയും വനിതാ ജീവനക്കാരുടെയും അഭാവം ഉണ്ടാകാനുള്ള കാരണവും അന്വേഷിക്കും. കൂടാതെ ചില സ്റ്റാഫ് അംഗങ്ങൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച് യുവതിയുടെ ഫോട്ടോ എടുത്തെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട് ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  In Pakistan, a newborn baby's head is left in the womb; The young woman saw death face to face
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X