• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കഴിഞ്ഞ ഒരാഴ്ച ലോകത്ത് നടന്ന പ്രധാന സംഭവങ്ങള്‍

  • By Meera Balan

ബാംഗ്‌ലൂര്‍: കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ സെപ്റ്റംബര്‍ 28 വരെ ലോകത്ത് നടന്ന പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ? തീവ്രവാദി ആക്രമണങ്ങള്‍ തന്നെയായിരുന്നു ലോകത്തെ നടുക്കിയ സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

നെയ്‌റോബിയിലെ തീവ്രവാദി ആക്രമണ്, പാകിസ്താനിലെ ബോംബ്‌ സ്‌ഫോടനം, ന്യൂയോര്‍ക്കില്‍ സിക്കുകാരന്‍ ആക്രമിയ്ക്കപ്പെട്ടത്, വികെ സിംഗിനെതിരായ സൈനിക റിപ്പോര്‍ട്ടും പ്രതികരണങ്ങളും, പാകിസ്താനിലെ ഭൂചലനം, സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്, നിഷേധവോട്ട്, ജമ്മുവിലെ തീവ്രവാദി ആക്രമണം എന്നിവയാണ് പ്രധാനപ്പെട്ട സംഭവങ്ങള്‍. ഇതാ ലോകത്ത് കഴിഞ്ഞ ഒരാഴ്ച എന്ത് നടന്നുവെന്ന് അറിയാം

നെയ്‌റോബി തീവ്രവാദി ആക്രമണം

നെയ്‌റോബി തീവ്രവാദി ആക്രമണം

കെനിയയിലെ നെയ്‌റോബിയിലുള്ള വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളില്‍ തീവ്രവാദികള്‍ വെടിവയ്പ്പ് നടത്തി. 72 പേര്‍ കൊല്ലപ്പെട്ടു ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പെഷവാറില്‍ ചാവേര്‍ ആക്രമണം

പെഷവാറില്‍ ചാവേര്‍ ആക്രമണം

പെഷവാറിലെ പള്ളിയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തിനല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 60 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരുക്കേറ്റു

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം

സോഷ്യല്‍ മീഡിയുടെ ദുരുപയോഗത്തെപ്പറ്റിയുള്ള നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

സിക്ക് പ്രൊഫസറെ ആക്രമിച്ചു

സിക്ക് പ്രൊഫസറെ ആക്രമിച്ചു

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറെ' ഒസാമ ' എന്ന് വിളിച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചു

ആധാര്‍ നിര്‍ബന്ധമല്ല

ആധാര്‍ നിര്‍ബന്ധമല്ല

തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധിതമാക്കേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

മലാലയ്ക്കും ബങ്കര്‍ റോയിക്കും അവാര്‍ഡ്

മലാലയ്ക്കും ബങ്കര്‍ റോയിക്കും അവാര്‍ഡ്

അമേരിയ്ക്കയുടെ ഏറ്റവും അന്തസുറ്റ അവാര്‍ഡുകളില്‍ ഒന്നായ 'കഌന്റണ്‍ ഗ്‌ളോബല്‍ സിറ്റിസണ്‍സ് അവാര്‍ഡ്' ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ബങ്കര്‍ റോയിക്കും പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസുഫ് സായ്ക്കും ലഭിച്ചു

വികെ സിംഗ്

വികെ സിംഗ്

ജമ്മുകാശ്മീരിലെ എല്ലാ മന്ത്രിമാര്‍ക്കും സൈന്യം പണം നല്‍കുന്നുവെന്ന് മുന്‍ കരസേനാ മേധാവി വികെ സിംഗ് വെളിപ്പെടുത്തി.

സംഭാവന കൂമ്പാരമാകുന്നു

സംഭാവന കൂമ്പാരമാകുന്നു

അഴിമതി വിരുദ്ധനയങ്ങളുയര്‍ത്തി മുന്നോട്ട് നീങ്ങുന്ന ആം ആദ്മിപാര്‍ട്ടിയിക്ക് രണ്ട് ദിവസം കൊണ്ട് 14 ലക്ഷം രൂപ സംഭാവനയായി ജനങ്ങളില്‍ നിന്ന് ലഭിച്ചു

പാകിസ്താനിലെ ഭൂകമ്പം

പാകിസ്താനിലെ ഭൂകമ്പം

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശം വിതച്ചത് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലാണ്. സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് 4.29നാണ് ഭൂകമ്പം ഉണ്ടാകുന്നത്.

ക്യാബിനറ്റ് ഓര്‍ഡിനന്‍സ്

ക്യാബിനറ്റ് ഓര്‍ഡിനന്‍സ്

കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് രൂപീകരിച്ചു. ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തമാണ്.

ആശാറാമിന്റെ സഹായി പിടിയില്‍

ആശാറാമിന്റെ സഹായി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരായക്കിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന ആശാറം ബാപ്പുവിന്റെ സഹായി ശില്‍പ്പി അറസ്റ്റിലായി. പെണ്‍കുട്ടിയുടെ ഹോസ്റ്റിലിന്റെ വാര്‍ഡനായിരുന്നു ശില്‍പി. ജോധ്പൂര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു ഇവര്‍

ജമ്മുവില്‍ തീവ്രവാദി ആക്രമണം

ജമ്മുവില്‍ തീവ്രവാദി ആക്രമണം

കത്വയിലെ ഹിരനഗര്‍ പൊലീസ് സ്റ്റേഷനില്‍ സെപ്റ്റംബര്‍ 26 വ്യാഴാഴ്ച തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

ബോംബ് ഭീഷണി

ബോംബ് ഭീഷണി

ബാംഗ്ലൂര്‍ ഇന്‍ഫോസില്‍ സെപ്റ്റംബര്‍ 26 ന് ബോംബ്ഭീഷണി ഉണ്ടായി. ഒരു സ്ത്രീയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു

കോണ്‍ഗ്രസിനെ പേടിപ്പിച്ച് മോഡി

കോണ്‍ഗ്രസിനെ പേടിപ്പിച്ച് മോഡി

തമിഴ്‌നാടിന് കോണ്‍ഗ്രസിന്റെ ഭാവിയെ നിശ്ചയിക്കാന്‍ കഴിയുമെന്ന് മോഡി പറഞ്ഞു

'വൈറ്റ് വിഡോ'യ്ക്ക് അറസ്റ്റ് വാറന്റ്

'വൈറ്റ് വിഡോ'യ്ക്ക് അറസ്റ്റ് വാറന്റ്

കെനിയ തീവ്രവാദി ആക്രമണത്തില്‍ ഇന്റര്‍പോള്‍ വൈറ്റ് വിഡോ എന്നറിയപ്പെടുന്ന സാമന്ത ല്യൂത്തൈ്വറ്റ് എന്ന യുവതിയ്‌ക്കെതിരെ അറസ്‌ററ് വാറന്റ് പുറപ്പെടുവിച്ചു.

 മുംബൈയില്‍ കെട്ടിടം തകര്‍ന്നു

മുംബൈയില്‍ കെട്ടിടം തകര്‍ന്നു

മുംബൈയില്‍ മാഗസോണില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 13 പേര്‍ മരിച്ചു. സെപ്റ്റംബര്‍ 27 നാണ് അപകടം നടക്കുന്നത്.

എന്റെ വോട്ട് ഇവര്‍ക്കാര്‍ക്കുമല്ല

എന്റെ വോട്ട് ഇവര്‍ക്കാര്‍ക്കുമല്ല

സുപ്രീം കോടതി നിഷേധവോട്ട് രേഖപ്പെടുത്താനുള്ള അവകാശം പൗരന്‍മാര്‍ക്ക് നല്‍കി. സ്ഥാനാര്‍ത്ഥിനകളുടെ പേരിനും ചിഹ്നത്തിനും ശേഷം 'ഇവര്‍ക്കാര്‍ക്കുമല്ല ' എന്ന് കൂടി എഴുതിയിരിയ്ക്കും

യുപിഎ സര്‍ക്കാരിനെതിരെ രാഹുല്‍

യുപിഎ സര്‍ക്കാരിനെതിരെ രാഹുല്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനും യുപിഎ സര്‍ക്കാരിനുമെതിരെ ശക്തമായി പ്രതിഷേധവുമായി പത്രസമ്മേളനം നടത്തി

ടുജി കേസ്, ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചു

ടുജി കേസ്, ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചു

ടുജി കേസ്, ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചു

മന്‍മോഹന്‍ വിശുദ്ധനെന്ന്

മന്‍മോഹന്‍ വിശുദ്ധനെന്ന്

മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട രാഹുല്‍ മന്‍മോഹന്‍ സിംഗിനെ കാണുകയും അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു

ദില്ലിയിലും മോഡി കസറും?

ദില്ലിയിലും മോഡി കസറും?

ദില്ലിയില്‍ മോഡിയുടെ റാലിയില്‍ പങ്കെടുക്കാന്‍ വിദേശ നയതന്ത്രഞ്ജര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

കത്വയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കത്വയില്‍ ജാഗ്രതാ നിര്‍ദ്ദേശം

തീവ്രവാദി ആക്രമണം നടന്ന ജമ്മുകാശ്മീരിലെ കത്വയില്‍ കടുത്ത ജാഗ്രതാ. നാട്ടുകാരില്‍ ചിലര്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന ആളുകളെ കണ്ടുവെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ സാഹചര്യത്തിാണ് കനത്ത സുരക്ഷ.

English summary
This week a series of terror attacks rocked the world. OneIndia News brings to you all the news from September 22 to September 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more