• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലാമയെ വളർത്തുന്നത് ചൈന തന്നെ:വെളിപ്പെടുത്തല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്,കാരണം ഞെട്ടിയ്ക്കുന്നത്!

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി. വിഘടനവാദികളെ നശിപ്പിക്കാൻ ദലൈലാമയ്ക്ക് ചൈനീസ് അധികൃതർ പണം നൽകി സഹായിക്കാറുണ്ടെന്നാണ് ചൈന ഭരിയ്ക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വെളിപ്പെടുത്തൽ.

14ാമത്തെ ലാമയയായ ദലാലാമയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതർ പണം നൽകിവരാറുണ്ടെന്നും വിഘടനവാദികളെ നശിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നും മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കമ്യൂണിസ്റ്റ് നേതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല

കമ്യൂണിസ്റ്റ് നേതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കുന്നില്ല

പല കമ്യൂണിസ്റ്റ് പാർട്ടി അധികൃതരും സുപ്രധാന രാഷ്ചട്രീയ പ്രശ്നങ്ങളും രാജ്യത്തിന്റെ വിഘടവാദി വിരുദ്ധ പോരാട്ടങ്ങളും അവഗണിക്കുകയാണെന്നും ടിബറ്റൻ നിരീക്ഷണ സമിതി നേതാവ് വാങ് യോങ്ജുൻ പറയുന്നു. ടിബറ്റിന് സ്വയംഭരണാധികാരമുണ്ടെന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.

ലാമ വിമതൻ തന്നെ

ലാമ വിമതൻ തന്നെ

ചൈന വിതമപക്ഷമായി കണക്കാക്കുന്ന ദലൈലാമ പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ഇൻറലിജൻസ് വിവരങ്ങൾ ചോര്‍ത്തി നൽകുകയും ചെയ്ത 15 പാർട്ടി അധികൃതരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ചൈനീസ് സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 2016ലായിരുന്നു സംഭവം. വിഘടനവാദികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചിരുന്നതെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

1959 ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലേയ്ക്ക് കടന്നതിന് ശേഷം ചൈനീസ് അധികൃതർക്ക് ദലൈലാമയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ആദ്യത്തെ മാധ്യമറിപ്പോര്‍ട്ടാണ് ഗ്ലോബൽ ടൈംസ് നടത്തിയിട്ടുള്ളത്.

രഹസ്യകൂട്ടുകെട്ടുംസംഘടനാ പ്രവർത്തനങ്ങളും

രഹസ്യകൂട്ടുകെട്ടുംസംഘടനാ പ്രവർത്തനങ്ങളും

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികൃതരിൽ ചിലർ ദലൈലാമ കക്ഷികളുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കിയെന്നും വിമതസംഘടനയുടെ നിയമവിരുദ്ധ രഹസ്യപ്രവ‍ർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും വിദേശത്തുള്ള വിഘടനവാദി സംഘടനകൾക്ക് ഇന്റലിജൻസ് വിവരങ്ങള്‍ കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രീയക്കാർക്ക് പാളിപ്പോയി

രാഷ്ട്രീയക്കാർക്ക് പാളിപ്പോയി

ചില പാര്‍ട്ടി നേതാക്കൾ രാഷ്ട്രീയ പാർട്ടിയോടുള്ള തങ്ങളുടെ കൂറും ആത്മാർത്ഥതയും പാലിക്കുന്നതിൽ പരാജയപ്പെടുകയും രാഷ്ട്രീയ അച്ചടക്കം പൂര്‍ണ്ണമായി അഗവണിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. ഇത് വിഘടനവാദത്തിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ചൈന നാടുകടത്തിയ വിഘടനവാദി

ചൈന നാടുകടത്തിയ വിഘടനവാദി

ചൈനയിൽ നിന്ന് മതത്തിന്റെ പേരിൽ ടിബറ്റിനെ വേർപെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൈന നാടുകടത്തിയ 14ാമത് ലാമയായ ദലൈലാമയെ ചൈന വിഘടനവാദിയായാണ് കണക്കാക്കുന്നത്. അതിനാൽ ടിബറ്റ് ജനതയ്ക്കിടയിൽ ലാമ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളെ ചൈന കാലങ്ങളായി പ്രതിരോധിച്ച് വരികയാണ്.

ഇന്ത്യാ സന്ദര്‍ശനം

ഇന്ത്യാ സന്ദര്‍ശനം

ഏപ്രിൽ ആദ്യവാരം ദലൈലാമ അരുണാചൽ പ്രദേശ് സന്ദര്‍ശിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ലാമയുടെ സന്ദർശനത്തിന് മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയ ചൈന ഉഭയക്ഷി ബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന രുണാചല്‍ പ്രദേശിലെ ആറ് സ്ഥനങ്ങൾ ചൈന പുനഃർനാമകരണം ചെയ്തിരുന്നു.

English summary
In a rare disclosure, China's ruling Communist Party has claimed that some of its officials were funding the Dalai Lama by donating money to him, undermining the fight against "separatist" forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more