കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ ചൈനയിൽ നിന്ന് പാക് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ. സഖ്യ രാജ്യത്തോടുള്ള ഐക്യധാർഢ്യ സൂചകമായി വുഹാൻ സിറ്റിയിൽ നിന്ന്ന പാക് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാക് സർക്കാരാണ് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഹെൽത്ത് അസിസ്റ്റന്റ് ഡോ. സഫർ മിർസയെ ഉദ്ധരിച്ച് പാക് ദിനപത്രം ദി ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ നിന്ന് ഈ സാഹചര്യത്തിൽ പാക് പൌരന്മാരെ ഒഴിപ്പിക്കുന്നത് രാജ്യതാൽപ്പര്യങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് പാകിസ്താൻ ചൈനക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്.

ഷർജീൽ ഇമാം: അമിത് ഷായുടെ പ്രസ്താവന കയ്യടിച്ച് പാസാക്കി സാമ്ന, എന്തുകൊണ്ട് ഇത്തരത്തിൽ സംസാരിക്കുന്നു?ഷർജീൽ ഇമാം: അമിത് ഷായുടെ പ്രസ്താവന കയ്യടിച്ച് പാസാക്കി സാമ്ന, എന്തുകൊണ്ട് ഇത്തരത്തിൽ സംസാരിക്കുന്നു?

സുഹൃത് രാജ്യത്തെ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കാനാണ് താൽപ്പര്യപ്പെടുന്നതാണ് ഉചിതമെന്നാണ് ഞങ്ങൾ കരുതുന്നത്. ലോകത്തിന്റെയും വുഹാന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഞങ്ങൾ അവരെ ഇപ്പോൾ ഒഴിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇസ്ലാമാബാദിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

corona123-

ദമ്പതിമാർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തോടെ 6000 ഓളം പേരാണ് ഇറ്റലിയിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്. മക്കൌവിൽ നിന്നെത്തിയ ആൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പനിയും ജലദോഷവും ഉള്ള ഇവരെ കപ്പലിനുള്ളിൽ പ്രത്യേകം താമസിപ്പിച്ചിരിക്കുകയാണെന്നാണ് കോസ്റ്റ ക്രൂസിയർ ക്രൂയിസ് കമ്പനി അറിയിച്ചത്. ഇവരുടെ പരിശോധന പൂർത്തിയാക്കുന്നതോടെ മാത്രമേ ആശങ്കയകറ്റാനാവൂ.

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതിനകം 170 പേരാണ് മരണമഞ്ഞത്. ഫ്ലൂവിന്റെ ലക്ഷണങ്ങളോടെ മൂന്ന് ജപ്പാൻ പൌരന്മാരെ ചൈനയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 7,736ലെത്തിയതായി ചൈനീസ് സർക്കാർ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

Recommended Video

cmsvideo
KK Shylaja's Press Meet: First Corona virus Reported In Kerala | Oneindia Malayalam,

374 ഇന്ത്യക്കാരെയാണ് ജനുവരി 31ന് ചൈനയിൽ നിന്ന് ഒഴിപ്പിക്കുക. ഹുബെ പ്രവിശ്യയിലുള്ള 600 പേരെയും തിരിച്ചെത്തിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തിവരുന്നത്.
വുഹാനിൽ നിന്ന് കേരളത്തിലെത്തിയ ഒരു വിദ്യാർത്ഥിയ്ക്കാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തൃശൃർ ജില്ലാ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.

English summary
In show of ‘solidarity’ with China, Pak will not evacuate its citizens, says official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X