ട്രംപിനെതിരെയുള്ള ലൈംഗികാരോപണം; മകൾ പറഞ്ഞത്... കൃത്യമായ മറുപടി!
വാഷിങ്ടൺ: പിതാവിന്റെ ലൈംഗീകാരോപണങ്ങളെ കുറിച്ച് മകളോട് ചോദിച്ചാൽ എന്താകും മറുപടി. എന്നാൽ അമേരിക്കൻ പ്രസിന്റ് ഡൊണാൾഡ് ട്രംപിന്റെ ലൈംഗീകാരോപണങ്ങളെ കുറിച്ച് ചോദിച്ച എബിസിയുടെ റിപ്പോർട്ടർക്ക് മകൾ കൊടുത്ത മറുപടിയാണ് കിടിലം. ചോദ്യത്തെ അനുചിതം എന്നായിരുന്നു ട്രംപിന്റെ മകൾ ഇവാന്‍ക ട്രംപിന്റെ മറുപടി.
പിതാവിനെതിരെ ലെംഗികാരോപണങ്ങള്‍ ഉന്നിയിച്ച സ്ത്രീകളെ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു റിപ്പോർട്ടറിന്റെ ചോദ്യം. ഒരു മകളോട് ചോദിക്കാവുന്ന ചോദ്യമില്ല ഇത്. പ്രത്യേകിച്ചും പുറത്തു വരുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് അച്ഛന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍. ഈ ചോദ്യം തികച്ചും അനുചിതമാണ് എന്നായിരുന്നു ഇവാങ്കയുടെ മറുപടി.

ഇത്തരം ചോദ്യം മറ്റ് പല പെണ്‍മക്കളോടും ചോദിക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കില്ലെന്നും ഇവാങ്ക തുറന്നടിച്ചു. 12 ലധികം സ്ത്രീകളാണ് 2016 ലെ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടയില്‍ ട്രംപിനെതിരെ ലൈംഗികരോപണങ്ങളുമായി രംഗത്തു വന്നിരുന്നത്. പിതാവിനെ വിശ്വസിക്കുന്നത് മകളുടെ കടമയായി കാണുന്നു. തന്റെ പിതാവിനെ താൻ വിശ്വസിക്കുന്നുവെന്നും ഇവാങ്ക പറഞ്ഞു.












Click it and Unblock the Notifications