India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് കേസുകളുടെ വർധനവ്: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ചൈന വേദിയാവില്ല

Google Oneindia Malayalam News

ബീജിങ്: ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഉപേക്ഷിച്ച് ചൈന. രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ 2023 ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈന ഉപേക്ഷിച്ചതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ഔദ്യോഗികമായി അറിയിച്ചത്. 24 ദേശീയ ടീമുകൾ പങ്കെടുക്കുന്ന മത്സരം അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെയായി ചൈനലയിലെ 10 നഗരങ്ങളിലായിട്ടായിരുന്നു നടക്കേണ്ടിയിരുന്നത്.

'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി

"ചൈനീസ് ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ (സി എഫ് എ) വിപുലമായ ചർച്ചകൾക്ക് ശേഷം, എ എഫ്‌ സി ഏഷ്യൻ കപ്പ് 2023 ന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് സി എഫ്‌ എ ഔദ്യോഗികമായി അറിയിച്ചു," കോൺഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് മഹാമാരി മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങൾ എ എഫ് സി അംഗീകരിക്കുന്നുവെന്നും ടൂർണമെന്റിന്റെ എവിടെ നടത്തുമെന്നത് സംബന്ധിച്ച തീരുമാനം യഥാസമയം അറിയിക്കും എഎഫ്‌സി അറിയിച്ചു.

പകർച്ചവ്യാധിയെ നേരിടാനുള്ള ചൈനയുടെ ശ്രമങ്ങൾ ഏറ്റവും അവസാനമായി ബാധിച്ച അന്താരാഷ്ട്ര കായിക ഇനമാണ് ഏഷ്യൻ കപ്പ്. ഈ മാസം ആദ്യം, ഏഷ്യൻ ഗെയിംസ് സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന മത്സരം 2023 ലേക്ക് മാറ്റിവെച്ചിരുന്നു. , ഒമിക്‌റോൺ വേരിയന്റിന്റെ സമീപകാല വളരർച്ചയുടെ ഫലമായി രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ കർശന നിയന്ത്രണമാണ് ചൈന തുടരുന്നത്.

തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ അധിക നിയന്ത്രണങ്ങളും പതിവ് പരിശോധനകളും കൃത്യമായ ലോക്ക്ഡൗണുകളും ഉള്ളപ്പോള്‍ ഷാങ്ഹായ് ഒരു മാസത്തിലേറെയായി പൂർണ്ണമായി അടച്ച് പൂട്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിൽ ബീജിംഗിൽ നടന്ന വിന്റർ ഒളിമ്പിക്‌സ് ഒഴികെ, ചൈനയിലെ മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളും പാൻഡെമിക്കിന്റെ തുടക്കം മുതൽ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

ചൈനീസ് ഫോർമുല 1 ഗ്രാൻഡ് പ്രിക്‌സ് 2019 മുതൽ നടന്നിട്ടില്ല, അതേസമയം ചൈനീസ് താരം പെങ് ഷുവായിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ഡബ്ല്യുടിഎ ഇവന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകുയം ചെയ്തു. ഷാങ്ഹായ് മാസ്റ്റേഴ്സും ഒക്ടോബറിൽ നടക്കുന്ന ചൈന ഓപ്പണും ഉൾപ്പെടെ നാല് എടിപി ഇവന്റുകൾക്ക് ചൈന ഈ വർഷം ആതിഥേയത്വം വഹിക്കും.

പുതിയ ഫുട്ബോൾ സീസൺ എപ്പോൾ ആരംഭിക്കുമെന്ന് ചൈനീസ് സൂപ്പർ ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജൂലൈയിലെ ഈസ്റ്റ്ോ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും ചൈനീസ് ഫുട്ബോൾ അസോസിയേഷന് വിട്ടുകൊടുത്തിട്ടുണ്ട്. ആ ടൂർണമെന്റ് ഇപ്പോൾ ജപ്പാനിൽ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഉയർന്ന വരുന്ന കേസുകള്‍ നിയന്ത്രിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന സമീപനത്തിലാണ് അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ പോലും ഒഴിവാക്കുന്നതിലേക്ക് ചൈനയെ നയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കോവിഡ് സംഖ്യയില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 2,858 പേര്‍ക്കാണ്. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 191.15 കോടി (1,91,15,90,370) പിന്നിട്ടു. 2,38,96,925 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 18,096 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.04% ആണ്.ദേശീയ രോഗമുക്തി നിരക്ക് 98.74 % . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,355 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,76,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,86,963 പരിശോധനകള്‍ നടത്തി. ആകെ 84.34 കോടിയിലേറെ (84,34,31,758) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Increase in covid cases: China will not host Asian Cup football
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X