Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡും പ്രതിസന്ധിയും ഏറ്റില്ല; പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ വർധനവ്

റിയാദ്; കൊവിഡിന്‍റെയും സാമ്പത്തിക പ്രതിസന്ധികളുടെയും മധ്യത്തിലും പ്രവാസികളുടെ പണമയക്കലില്‍ വന്‍ വര്‍ധനവ്. ജനവരിയിൽ 12.06 ബില്യൺ വർധനവാണ് ഉണ്ടായതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ജനുവരിയില്‍ ഇത് 10.79 ബില്യണ്‍ ആയിരിന്നു.

ഇതോടൊപ്പം രാജ്യത്തിനു പുറത്തേക്ക് സൗദി സ്വദേശികൾ അയച്ച പണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ജനുവരിയിൽ 3.9 ബില്യൺ (1.04 ബില്യൺ ഡോളർ) ആയിരുന്നത് 2021 ജനുവരിയിൽ 4.27 ബില്യൺ (1.14 ബില്യൺ ഡോളർ) ആയി.9.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.എന്നാല്‍, സൗദി സ്വദേശികള്‍ രാജ്യത്തിനു പുറത്തേയേക്ക് അയച്ച തുകയില്‍ കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ച് 11 ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇത് 4.79 ബില്യൺ (1.28 ബില്യൺ ഡോളർ) ആയിരുന്നു.

 saudi-1613

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ പുറത്തുവിട്ട കണക്കുകളനുസരിച്ച് , 2020 ന്റെ മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികൾ ആണ് രാജ്യം വിട്ടുപോയത്. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ പുതിയതായി 10.2 മില്യൺ വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തി. 2020 ന്റെ രണ്ടാം പാദത്തില്‍ ഇത് 10.46 മില്യണ്‍ ആയിരുന്നു. സൗദിയിലെ തൊഴില്‍ മേഖലകള്‍ പ്രാദേശികവത്ക്കരിക്കുന്ന നടപടികളിലേക്ക് കടന്നതോടുകൂടിയാണ് വിദേശ തൊളിലവസരങ്ങള്‍ കുറഞ്ഞത്. ഏതാണ്ട് എല്ലാ മേഖലകളിലും സൗദി പ്രാദേശികവത്ക്കരണം നടപ്പില്‍ വരുത്തുകയാണ്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കൽ 2020 ൽ 19.25 ശതമാനം വർധിച്ച് 149.69 ബില്യൺ ആയിരുന്നു. 2019 ൽ ഇത് 125.53 ബില്യൺ ആയിരുന്നു. 2016 നു ശേഷം പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷവും 2020 ആയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പ്രതീക്ഷിച്ച കണക്കുകള്‍ക്കപ്പുറത്തുള്ള വളര്‍ച്ചയായിരുന്നു പ്രവാസികളുടെ പണമയക്കലില്‍ സൗദി കൈവരിച്ചത്.

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+