കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളില്‍ ആശങ്ക ഒഴിയുന്നില്ല; യുഎഇയില്‍ ഇന്ന് രോഗം ബാധിച്ചത് 564 പേര്‍ക്ക്, സൗദിയില്‍ 1552 പേര്‍

Google Oneindia Malayalam News

ദുബായ്: പ്രവാസികളില്‍ ആശങ്കപടര്‍ത്തി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം രാജ്യത്ത് 564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 14163 ആയി. ഇന്ന് രാജ്യത്ത് ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 126 ആയി. രോഗം വ്യാപകമായി പടരുന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

uae

ഇതിനിടെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇന്ന് മാത്രം 99 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. ആകെ 2763 പേര്‍ യുഎഇയില്‍ നിന്ന് രോഗം ഭേദമായി ആശുപത്രിവിട്ടു. അതേസമയം, യുഎഇയില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്. അതുകൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, സൗദിയിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 1552 പേര്‍ക്കാണ് സൗദിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് അകെ രോഗം ബാധിച്ചവരുടെ എണ്ണം 27011 ആയി. രാജ്യത്ത് ഇതുവരെ 352555 പരിശോധനകളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 8 പേരാണ് സൗദിയില്‍ മരിച്ചത്. രോഗികളില്‍ 84 ശതമാനം പേരും പുരുഷന്മാരാണ്. 16 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. സൗദിയില്‍ 24 മണിക്കൂറിനിടെ 369 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്.

ഇതിനിടെ ഇതിനിടെ, ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 245,048 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 3,500,633 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 1,160,840 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 67,448 പേര്‍ മരിച്ചപ്പോള്‍ 173,725 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടും മൂന്ന് സ്ഥാനത്തുള്ളത് സ്‌പെയിനും ഇറ്റലിയും ആണ്. 245,567 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 25,100 പേര്‍ ഇതിനോടകം മരിച്ചു, 146,233 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ സ്‌പെയിനില്‍ 2,386 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 209,328 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. 28,710 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 100,704 പേരാണ് ഇറ്റലിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

English summary
Increasing number of corona cases in UAE and Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X