കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ ബുര്‍ഖ അഴിച്ച് നൃത്തം ചെയ്തു, വീഡിയോ

  • By Meera Balan
Google Oneindia Malayalam News

റാഖ: ഐസിസ് ഭീകരരുടെ തടവില്‍ നിന്നും കുര്‍ദിഷ് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും അടങ്ങുന്ന സംഘം കുര്‍ദ് അധീന മേഖലയില്‍ എത്തി. തങ്ങളുടെ സന്തോഷം മേല്‍വസ്ത്രമായി ധരിച്ചിരുന്ന ബുര്‍ഖ അഴിച്ച് മാറ്റിയാണ് സ്ത്രീകള്‍ പ്രകടിപ്പിച്ചത്. കറുത്ത മേല്‍വസ്ത്രങ്ങളും ശിരോവസ്ത്രവും അഴിച്ച് മാറ്റി അവ കാറ്റില്‍ പറത്തിയും ദൂരേയ്ക്ക് വലിച്ചെറിഞ്ഞുമാണ് സ്ത്രീകള്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിച്ചത്.

നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സിറിയയിലെ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ ജാക്ക് ഷാഹിനെയാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നത്. . ടെല്‍ അബയാദില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തി വന്നിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് വീഡിയോകള്‍പുറത്ത് വന്നിട്ടുണ്ട്. ഐസിസിന്റെ കര്‍ക്കശമായ മതനിയമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ പ്രതീകാത്മകമായ ആഹ്‌ളാദ പ്രകടനമായിരുന്നു സ്ത്രീകളുടേത്.

ISIS

കുര്‍ദിഷ് നിയന്ത്രിത പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം എത്തപ്പെട്ടുവെന്നാണ് വിവരം. കുര്‍ദിഷ് അനുകൂല വക്താവ് ഷെര്‍വാന്‍ ഡെര്‍വിഷാണിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. സിറിയന്‍ സൈന്യവും യുഎസ് സൈന്യവും സംയുക്തമായി നടത്തുന്ന നീക്കത്തിലൂടെയാണ് തടവിലായവരെ ഐസിസില്‍ നിന്നും മോചിപ്പിയ്ക്കുന്നത്.

English summary
Incredible moment elated Syrian women rip off strict Islamic robes and headscarves after escaping religious persecution under ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X