• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സത്യം അറിഞ്ഞേ മതിയാവുമെന്ന് അമേരിക്ക: ഇങ്ങോട്ട് കയറ്റില്ലെന്ന് ചൈന, പുതിയ പോരിന് തുടക്കം

Google Oneindia Malayalam News

ബീജിങ്: ലോകത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം തുടങ്ങിയിട്ട് നാളുകളേറെയായി. വൈറസിന്‍റെ വ്യാപനത്തെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ചൈന മറച്ചുവെച്ചെന്നാണ് അമേരിക്ക തുടക്കം മുതല്‍ ആരോപിക്കുന്നത്.

ഒരു ഘട്ടത്തില്‍ കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചിരുന്നത്. ഇതിന് മറുപടിയുമായി ചൈനയും എത്തിയപ്പോള്‍ വിവാദങ്ങള്‍ കൊഴുത്തു. ഇതിന് പിന്നാലെയാണ് കൊറോണ വൈറസിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെക്കുന്നത്.

പഠനം നടത്താന്‍

പഠനം നടത്താന്‍

കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടെ വുഹാനിലെത്തി പഠനം നടത്താന്‍ അമേരിക്കന്‍ വിദഗ്ധ സംഘത്തിന് അനുമതി നല്‍കണമെന്നായിരുന്നു ട്രംപിന്‍റെ ആവശ്യം. ഇക്കാര്യം കുറേ നാളായി ട്രംപ് ആവശ്യപ്പെടുന്നുണ്ട്. വുഹാനില്‍ ചെല്ലുന്ന കാര്യം കുറേ നാളുകളായി ചൈനീസ് അധികൃതരോടു സംസാരിക്കുന്നതാണെന്നു ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു.

നേരിട്ട് അറിയണം

നേരിട്ട് അറിയണം

എന്താണ് സംഭവിച്ചതെന്നും ഇപ്പോള്‍ എന്തൊക്കെയാണ് സ്ഥിതിഗതികള്‍ എന്നും നേരിട്ട് അറിയണം. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണോ, അതോ വുഹാനിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണോ വൈറസ് പുറത്തുപോയത് എന്നിതിനെ കുറിച്ചാണ് അമേരിക്കയ്ക്ക് അറിയേണ്ടത്. ഇക്കാര്യത്തിലാണ് വിദഗ്ധ സമിതി പഠനം നടത്തുന്നത്.

ചൈന തള്ളി

ചൈന തള്ളി

എന്നാല്‍ അമേരിക്കന്‍ വിദഗ്ധ സംഘം വുഹാനിലേക്ക് പ്രവേശിക്കുന്നത് ചൈന നിരന്തരം തള്ളുകയാണ്. തങ്ങള്‍ കോവിഡ് 19 ന്‍റെ ഇരകളാണെന്നും കുറ്റവാളികള്‍ അല്ലെന്നുമാണ് ചൈനയുടെ നിലപാട്. വൈറസിന്‍റെ വ്യാപനം തടയുന്നതില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചൈന വീഴ്ച വരുത്തിയെന്ന ആഗോള പ്രതികരണത്തില്‍ അന്വേഷണം വേണമെന്ന് ഓസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ചൈന തള്ളി.

മാനവരാശിയുടെ മുഴുവന്‍ ശത്രു

മാനവരാശിയുടെ മുഴുവന്‍ ശത്രു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൈന പുലര്‍ത്തുന്ന സുതാര്യതയെക്കുറിച്ച് ഉയര്‍ന്നു വരുന്ന ഒരു ചോദ്യവും യാഥാര്‍ത്ഥ്യമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാനവരാശിയുടെ മുഴുവന്‍ ശത്രുവാണ് വൈറസ്. ലോകത്തിന്‍റെ ഏതു കോണിലും ഏതു സമയത്തും അത് പ്രത്യക്ഷപ്പെടാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

വൈറസിന്‍റെ ആക്രമണം

വൈറസിന്‍റെ ആക്രമണം

എല്ലാ രാജ്യങ്ങളേയും പോലെ വൈറസിന്‍റെ ആക്രമണം ചൈനയിലുമുണ്ടായി. ചൈനയും ഇരയാണ്, കുറ്റവാളിയല്ല. ചൈന വൈറസിന്‍റെ പങ്കാളിയല്ലെന്നും ജെങ് ഷുവാങ് പറഞ്ഞു. വൈറസിന്‍റെ വ്യാപനം ഉണ്ടായതിന് പിന്നാലെ ഗൗരവത്തോടെയും സുതാര്യതയോടെയുമുള്ള നടപടികള്‍ ചൈന സ്വീകരിച്ചു. ചൈനയുടെ നടപടികള്‍ അന്തര്‍ ദേശീയ തലത്തില്‍ തന്നെ മാതൃകയാണ്.

cmsvideo
  Nobel winner says virus is china maded
  കേട്ടുകേള്‍വി ഇല്ലാത്തത്

  കേട്ടുകേള്‍വി ഇല്ലാത്തത്

  ലോകത്താകെയുണ്ടായ കൊറോണ മരണത്തിന്‍റെ പേരില്‍ ചൈനക്കെതിരെ നടപടി സ്വീകരിക്കണമെന്ന അമേരിക്കയുടെ വാദം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. അത്തരത്തില്‍ കീഴ്‌വഴക്കമുള്ളതായി അറിവില്ല. എച്ച്1എന്‍1 ഇന്‍ഫ്ലുവന്‍സ 2009-ല്‍ യുഎസിലാണ് കണ്ടെത്തിയത്. അതുപോലെ എച്ച്‌ഐവി, 2008 ലെ സാമ്പത്തിക പ്രതിസന്ധി ഇവയെല്ലാം തുടങ്ങിയത് അമേരിക്കയിലാണ്. പക്ഷെ ഇതിന്‍റെയെല്ലാം ഉത്തരവാദി അവരാണെന്ന് ആരെങ്കിലും പറഞ്ഞോയെന്നും അദ്ദേഹം ചോദിക്കുന്നു.

   സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Independent scrutiny: china rejects us call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X