Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തും': ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന നിലപാടില്‍ പാകിസ്താന് താക്കീതുമായി ഇന്ത്യ

ജമ്മു കശ്മീർ വിഷയം യുഎന്നില്‍ ഉന്നയിച്ചുകൊണ്ട് കടുത്ത രീതിയിലുള്ള പ്രകോപനമായിരുന്നു പാകിസ്താന് പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം, മേഖലയില്‍ ഇന്ത്യ സ്വീകരിക്കുന്ന ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളിൽ നിന്ന് പിൻമാറണം എന്ന് തുടങ്ങി തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗം. എന്നാല്‍ പാകിസ്താന്‍ പ്രസിഡന്റിന്റ് ശക്തമായ ഭാഷയില്‍ തന്നെ ഇന്ത്യ മറുപടി നല്‍കുകയും ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പാകിസ്ഥാൻ നൽകുന്ന തുടർച്ചയായി പിന്തുണ "അനിവാര്യമായും അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തും" എന്നാണ് ഇന്ത്യ പ്രതിനിധി യുഎന്നില്‍ വ്യക്തമാക്കിയത്. ആഗോള ഭീകരതയിൽ പാകിസ്ഥാന്‍ നിർണ്ണായക പങ്കുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിച്ചതിൻ്റെ വ്യക്തമായ ചരിത്രം അവർക്കുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി ഭാവിക മംഗളാനന്ദൻ വ്യക്തമാക്കി.

un-india-

"ഈ അസംബ്ലി ഇന്ന് രാവിലെ ഖേദപൂർവ്വം തന്നെ ഒരു പരിഹാസത്തിനാണ് സാക്ഷ്യം വഹിച്ചത്. തീവ്രവാദത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും അന്തർദേശീയ കുറ്റകൃത്യങ്ങൾക്കും ആഗോള പ്രശസ്തിയുള്ള സൈന്യം ഭരിക്കുന്ന ഒരു രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ ആക്രമിക്കാനുള്ള ധൈര്യം കാണുിക്കുന്നു. പാകിസ്താന്‍ യഥാർത്ഥത്തില്‍ എന്താണെന്ന് ലോകത്തിന് സ്വയം മനസ്സിലാക്കാന്‍ സാധിക്കും" ഭാവിക മംഗളാനന്ദൻ പറഞ്ഞു.

അന്താരാഷ്ട്ര ഭീകരവാദത്തിന് നല്‍കുന്ന പിന്തുണയില്‍ പാകിസ്താനെതിരെ നിശിതമായ വിമർശനമാണ് ഇന്ത്യന്‍ സെക്രട്ടറി സഭയില്‍ നടത്തിയത്. 2001ലെ ഇന്ത്യൻ പാർലമെൻ്റ് ആക്രമണം, 2008 മുംബൈ ആക്രമണം ഉൾപ്പെടെ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ സംഘടിപ്പിച്ച ആക്രമണങ്ങളെ അവർ പരാമർശിച്ചു.

ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാൻ്റെ വിരലടയാളം ഉണ്ടി. ഒരുപക്ഷേ അവരുടെ പ്രധാനമന്ത്രി ഈ വിശുദ്ധ ഹാളിൽ സംസാരിച്ചതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ വാക്കുകൾ നമുക്കെല്ലാവർക്കും എത്രത്തോളം അസ്വീകാര്യമാണെന്ന് നാം വ്യക്തമാക്കണം. പാകിസ്താന്‍ കൂടുതൽ നുണകൾ ഉപയോഗിച്ച് സത്യത്തെ നേരിടാൻ ശ്രമിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

ഭീകരവാദം ഉന്മൂലനം ചെയ്യാത്തിടത്തോളം പാക്കിസ്താനുള്ള നയതന്ത്രപരമായ നിയന്ത്രണ സംവിധാനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇന്ത്യ ആവർത്തിച്ചു. തീവ്രവാദവുമായി യാതൊരു വിധ ഒത്തുതീർപ്പും ഉണ്ടാകില്ല. ഒസാമ ബിൻ ലാദന് ആതിഥേയത്വം വഹിച്ചതും ലോകമെമ്പാടുമുള്ള വിവിധ തീവ്രവാദ സംഭവങ്ങളുമായുള്ള പാകിസ്താന്റെ ബന്ധവും എല്ലാവരും ഓർക്കേണ്ടതാണെന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേർത്തു.

കശ്മീർ പ്രശ്‌നത്തെ പ്രാദേശിക സമാധാനവുമായി ബന്ധിപ്പിച്ചു കൊണ്ടായിരുന്നു ഷഹ്ബാസ് ഷരീഫ് പ്രസംഗിച്ചത്. മേഖളയിലെ ഇന്ത്യയുടെ സൈനിക വിപുലീകരണം പാക്കിസ്ഥാനെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ജമ്മു കശ്മീരിൽ തീവ്രവാദത്തിലൂടെ ഇടപെടുകയും മേഖലയിലെ ജനാധിപത്യ പ്രക്രിയയെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത പാക്കിസ്താന്റെ നിരവധി പ്രവർത്തനങ്ങള്‍ ഭാവിക മംഗളാനന്ദന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്രതികരണം ഭീകരതയ്‌ക്കപ്പുറം പാക്കിസ്താന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കും കടന്നുകൊണ്ടുള്ളതായിരുന്നു എന്നതാണ് ശ്രദ്ധേയം. 1971-ൽ ബംഗ്ലാദേശിൽ നടന്ന വംശഹത്യയെയും ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനത്തെയും പരാമർശിച്ച ഭാവി മംഗളാനന്ദൻ പാകിസ്ഥാനില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായും ആരോപിച്ചു. പാക്കിസ്ഥാൻ പോലൊരു രാജ്യം അസഹിഷ്ണുതയെക്കുറിച്ച് ലോകത്തോട് പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം പലസ്തീനിലെ ജനങ്ങളെ പോലെ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി ജമ്മുകാശ്മീരിലെ ജനങ്ങളും നൂറ്റാണ്ടുകളോളം പോരാടുന്നുവെന്നായിരുന്നു പാകിസ്താന്‍ പ്രസിഡന്റിന്റെ ഒരു പരാമർശം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നീണ്ട കർഫ്യൂ അടക്കമുള്ള ക്രൂരമായ നടപടികളാണ് ഇന്ത്യ അവിടെ നടപ്പാക്കിയത്. കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും അനുസൃതമായി പ്രശ്നം സമാധനമാപരമായി തീർക്കാന്‍ ചർച്ചകള്‍ വേണമെന്നും ഷഹ്ബാസ് ഷരീഫ് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+