കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങൾ കെട്ടിച്ചമച്ചത്: യുഎന്നിലെ പരാമർശത്തിൽ ആഞ്ഞടിച്ച് ഇന്ത്യ!! നീക്കങ്ങൾ രാഷ്ട്രീയ അജൻഡകൾക്ക്

Google Oneindia Malayalam News

യുഎൻ: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൌൺസിലിൽ കശ്മീർ വിഷയം ഉയർത്തിക്കാണിക്കാനുള്ള പാക് നീക്കത്തെ എതിർത്ത് ഇന്ത്യ. കശ്മീരിൽ അതിക്രമങ്ങൾ നടക്കുന്നുവെന്ന പാക് വാദം തള്ളിയ ഇന്ത്യ പാകിസ്താൻ രാജ്യാന്തര പ്ലാറ്റ്ഫോമുകളെ സ്വന്തം സ്വന്തം രാഷ്ട്രീയ അജൻഡകൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൌൺസിലിന് മുമ്പിൽ ഉന്നയിച്ചതോടെയാണ് ഇന്ത്യ പാകിസ്താനെതിരെ രംഗത്തെത്തിയത്.

തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം: 100 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും!തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം: 100 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും!

ഇന്ത്യയുമായുള്ള തർക്കം യുഎൻ ചാർട്ടറിന്റെ അടിസ്ഥാനത്തിലും യുഎൻ സെക്യൂരിറ്റി കൌൺസിൽ പ്രമേയങ്ങളുടേയും ഉഭയകക്ഷി കരാറുകളേയും അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാണ് ആവശ്യം. നയതന്ത്ര ഉദ്യോഗസ്ഥരായ അജയ് ബിസാരിയ, വിജയ് ഠാക്കൂർ സിംഗ് എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

 വിവേചനം അവസാനിപ്പിക്കാൻ

വിവേചനം അവസാനിപ്പിക്കാൻ


ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിലെ ജനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ജനിതക വിവേചനം അവസാനിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുകയും ജോലി ചെയ്യുന്നതിനുള്ള അവകാശങ്ങൾ ഉറപ്പാക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

പാകിസ്താനെതിരെ ഇന്ത്യ

പാകിസ്താനെതിരെ ഇന്ത്യ

അതുകൊണ്ട് ഭീകരെ നിശബ്ദരാക്കേണ്ടതുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൌൺസിലിൽ ചൂണ്ടിക്കാണിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റ് രാജ്യങ്ങൾക്ക് ഇതിലിടപെടാൻ അവകാശമില്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു. പാർലമെന്റിലെ വിശദമായ ചർച്ചകൾക്ക് ശേഷമാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. സർക്കാർ ഊന്നൽ നൽകുന്നത് കശ്മീരിന്റെ വികസനത്തിനാണ് പ്രാധാന്യംനൽകുന്നത്.

കെട്ടിച്ചമച്ച ആരോപണങ്ങൾ??

കെട്ടിച്ചമച്ച ആരോപണങ്ങൾ??

കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് ആഗോളഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നാണെന്ന് ലോകത്തിന്ബോധ്യമുണ്ട്. ആ രാജ്യം അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നയതന്ത്രത്തിന്റെ ഭാഗമെന്നോണമാണ്. പാകിസ്താന്റെ പേര് പരാമർശിക്കാതെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഠാക്കൂർ സിംഗ് പ്രതികരിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി താഴ് വരയിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ നീക്കി വരുന്ന സാഹചര്യത്തിലാണ് പാകിസ്താൻ വീണ്ടും കശ്മീർ വിഷയം ഉന്നയിക്കുന്നത്. പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പാക് പിന്തുണയോടെയുള്ള ഭീകരവാദം കൊണ്ട് ദുരിതം അനുഭവിക്കുകയാണ്.

 കശ്മീരിന്റെ പ്രത്യേക പദവി

കശ്മീരിന്റെ പ്രത്യേക പദവി

ആഗസ്റ്റ് നാലിനാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. ഇതോടെയാണ് കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കുന്നതിനുള്ള ശ്രമങ്ങൾ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആദ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌൺസിലിലാണ് ചൈനീസ് പിന്തുണയോടെ പാകിസ്താൻ വിഷയം ഉന്നയിക്കുന്നത്. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിനെ യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ പിന്തുണയ്ക്കുകയായിരുന്നു.

English summary
India aginst Pakistan on Misusing Global Platforms For Own Gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X