ഇന്ത്യയും ചൈനയും യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ല; കൊവിഡ് പ്രതിരോധത്തിൽ ട്രംപ്
വാഷിങ്ടൺ; കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുടത്തിന്റെ പരാജയത്തിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡൻ. രാജ്യത്ത് ഏഴ് മില്യൺ ജനങ്ങൾ കൊവിഡ് ബാധിതരായിട്ടും രണ്ട് ലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിച്ചിട്ടും രോഗത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ട്രംപിന് യാതൊരു പദ്ധതിയുമില്ലെന്ന് ജോ ബൈഡൻ വിമർശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തിലാണ് ട്രംപിനെതിരെ ബൈഡൻ രംഗത്തെത്തിയത്. ഓഹിയോയിലെ ക്ലീവ് ലാന്‍ഡിലെ കേയ്സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റി ആന്‍ഡ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ ആണ് സംവാദം നടന്ന്.

ട്രംപ് ഇതുവരെ പറഞ്ഞതെല്ലാം വെറും നുണയാണ് എന്നതാണ് വസ്തുത. ട്രംപിന്റെ നുണകൾ ആവർത്തിക്കാനല്ല ഞാൻ ഇവിടെ എത്തിയത്. അയാൾ ഒരു നുണയനാണെന്ന് എല്ലാവർക്കും അറിയാം, ട്രംപിനെ കടന്നാക്രമിച്ച് ബൈഡൻ പറഞ്ഞു. കൊവിഡ് മൂലം ഒരാളെങ്കിലും മരിക്കാത്ത ഏതെങ്കിലും കുടുംബം രാജ്യത്ത് ഉണ്ടോ? ബൈഡൻ ചോദിച്ചു. സംവാദത്തിനിടയിൽ പ്രതിരോധിക്കാൻ ശ്രമിച്ച ട്രംപിനോട് വായടക്കൂവെന്നും ബൈഡൻ പറഞ്ഞു.
അതേസമയം കൊവിഡിൽ ചൈനയെ കുറ്റപ്പെടുത്തിയായിരുന്നു ബൈഡന്റെ വിമർശനങ്ങളെ ട്രംപ് പ്രതിരോധിക്കാൻ ശ്രമിച്ചത്. കൊവിഡ് ചൈനയ്ക്ക് പറ്റിയ വീഴ്ചയാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചൈനയും ഇന്ത്യയും രോഗികളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാത്തതാണെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് കാലത്തും ആയിരങ്ങൾ പങ്കെടുത്ത തന്റെ റാലികളേയും ട്രംപ് ന്യായീകരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബൈഡൻ പങ്കെടുത്ത റാലികളെ സംവാദത്തിനിടെ ട്രംപ് വിമർശിച്ചു. തന്നെ കേൾക്കാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് കാലത്തെ തന്റെ പ്രവർത്തനങ്ങളെ നിരവധി ഡെമോക്രാറ്റ് പാർട്ടി ഗവർണർമാർ തന്നെ പ്രകീർത്തിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വളരെ കുറച്ച് ആളുകൾ മാത്രമേ രാജ്യത്ത് മരിക്കുന്നുള്ളൂവെന്നും വൈകാതെ തന്നെ അമേരിക്ക കൊവിഡ് വാക്സിൻ പുറത്തിറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications