കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ചൈനയും യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ല; കൊവിഡ് പ്രതിരോധത്തിൽ ട്രംപ്

Google Oneindia Malayalam News

വാഷിങ്ടൺ; കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുടത്തിന്റെ പരാജയത്തിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡൻ. രാജ്യത്ത് ഏഴ് മില്യൺ ജനങ്ങൾ കൊവിഡ് ബാധിതരായിട്ടും രണ്ട് ലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിച്ചിട്ടും രോഗത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ട്രംപിന് യാതൊരു പദ്ധതിയുമില്ലെന്ന് ജോ ബൈഡൻ വിമർശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തിലാണ് ട്രംപിനെതിരെ ബൈഡൻ രംഗത്തെത്തിയത്. ഓഹിയോയിലെ ക്ലീവ് ലാന്‍ഡിലെ കേയ്സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റി ആന്‍ഡ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ ആണ് സംവാദം നടന്ന്.

ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രംഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

 trump-biden-

ട്രംപ് ഇതുവരെ പറഞ്ഞതെല്ലാം വെറും നുണയാണ് എന്നതാണ് വസ്തുത. ട്രംപിന്റെ നുണകൾ ആവർത്തിക്കാനല്ല ഞാൻ ഇവിടെ എത്തിയത്. അയാൾ ഒരു നുണയനാണെന്ന് എല്ലാവർക്കും അറിയാം, ട്രംപിനെ കടന്നാക്രമിച്ച് ബൈഡൻ പറഞ്ഞു. കൊവിഡ് മൂലം ഒരാളെങ്കിലും മരിക്കാത്ത ഏതെങ്കിലും കുടുംബം രാജ്യത്ത് ഉണ്ടോ? ബൈഡൻ ചോദിച്ചു. സംവാദത്തിനിടയിൽ പ്രതിരോധിക്കാൻ ശ്രമിച്ച ട്രംപിനോട് വായടക്കൂവെന്നും ബൈഡൻ പറഞ്ഞു.

അതേസമയം കൊവിഡിൽ ചൈനയെ കുറ്റപ്പെടുത്തിയായിരുന്നു ബൈഡന്റെ വിമർശനങ്ങളെ ട്രംപ് പ്രതിരോധിക്കാൻ ശ്രമിച്ചത്. കൊവിഡ് ചൈനയ്ക്ക് പറ്റിയ വീഴ്ചയാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചൈനയും ഇന്ത്യയും രോഗികളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാത്തതാണെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
'Trees explode', is the reason for wild fire ,more trees to be cut down says trump

കൊവിഡ് കാലത്തും ആയിരങ്ങൾ പങ്കെടുത്ത തന്റെ റാലികളേയും ട്രംപ് ന്യായീകരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബൈഡൻ പങ്കെടുത്ത റാലികളെ സംവാദത്തിനിടെ ട്രംപ് വിമർശിച്ചു. തന്നെ കേൾക്കാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് കാലത്തെ തന്റെ പ്രവർത്തനങ്ങളെ നിരവധി ഡെമോക്രാറ്റ് പാർട്ടി ഗവർണർമാർ തന്നെ പ്രകീർത്തിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വളരെ കുറച്ച് ആളുകൾ മാത്രമേ രാജ്യത്ത് മരിക്കുന്നുള്ളൂവെന്നും വൈകാതെ തന്നെ അമേരിക്ക കൊവിഡ് വാക്സിൻ പുറത്തിറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്.

'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം

ആദ്യ സംവാദത്തിൽ കൊമ്പ് കോർത്ത് ട്രംപും ബൈഡനും, ട്രംപ് നുണയൻ, ഏറ്റവും മോശം പ്രസിഡണ്ടെന്നും ബൈഡൻആദ്യ സംവാദത്തിൽ കൊമ്പ് കോർത്ത് ട്രംപും ബൈഡനും, ട്രംപ് നുണയൻ, ഏറ്റവും മോശം പ്രസിഡണ്ടെന്നും ബൈഡൻ

English summary
India and China do not release actual figures; trump tries to defend on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X