Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ മേഖലയിൽ ഇന്ത്യ-കുവൈറ്റ് സഹകരണം വർദ്ധിപ്പിക്കും: മന്ത്രി ഹർഷ് വർധൻ

കുവൈത്ത് സിറ്റി; ആരോഗ്യ-മരുന്നു മേഖലകളിൽ ഇന്ത്യ-കുവൈറ്റ് സഹകരണം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോദ്യമന്ത്രി മന്ത്രി ഹർഷ് വർധൻ.സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ്-കുവൈറ്റ് സംഘടിപ്പിച്ച കാൻസർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.പരിപാടി സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

harshvardhan

ലോകം ഒരു കുടുംബമെന്ന മാനുഷിക തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. കുവൈറ്റ് സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് സംഘടിപ്പിച്ച 'കാൻസർ ബോധവൽക്കരണ പരിപാടിയിൽ കുവൈത്തിലെ പ്രവാസികളായ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സന്തോഷമുണ്ട്. എല്ലായിടത്തും നിലനിൽക്കുന്ന സമാധാനവും സമൃദ്ധിയുമുള്ള രോഗമില്ലാത്ത ഒരു ലോകത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുരാതന തിരുവെഴുത്തുകൾ, ഉപനിഷത്തുകൾ എന്നിവയുടെ ആശയങ്ങൾ മുറുകെ പിടിച്ച പരിപാടിയുടെ സംഘാടകരെ താൻ അഭിസംബോധന ചെയ്യു്നുവെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുവൈത്തുമായി ആഴത്തിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞിു.ആരോഗ്യം, വൈദ്യം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ സാധ്യതയുണ്ടെന്ന് വർധൻ ട്വീറ്റ് ചെയ്തു.

കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മുന്നണിപോരാളികളോട് താൻ നന്ദി അറിയിക്കുന്നുവെന്ന് വർധൻ പറ‍ഞ്ഞു. കൊവിഡ് വാക്സിൻ സംബന്ധിച്ച് പ്രതീക്ഷാവഹമായ വിവരങ്ങൾ വരുന്ന സാഹചര്യത്തി ലോകം ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പോരാടുകയാണെന്ന കാഴ്ചകളാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+