• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്... കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ഇമ്രാന്‍ ഖാന്‍!!

ഇസ്ലാമാബാദ്: പ്രവചനം തെറ്റാതെ പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പോവുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി അദ്ദേഹത്തിന്റെ പാര്‍ട്ടി പാകിസ്താന്‍ തെഹരീക്ക് ഇ ഇന്‍സാഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വളരെ സൂക്ഷമതയോടെ നോക്കിയ തിരഞ്ഞെടുപ്പായിരുന്നു. ഇമ്രാന്‍ വന്നാല്‍ ബന്ധം വഷളാവുമെന്ന് ബിജെപി മന്ത്രിമാര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യ ദീര്‍ഘകാലമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം കൂടിയാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. കശ്മീര്‍ വിഷയമടക്കമുള്ളവ ചര്‍ച്ച ചെയ്യണമെന്നാണ് ഇമ്രാന്റെ ആവശ്യം അതേസമയം ഇന്ത്യ ഈ വിഷയത്തോടെ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍.

ഇന്ത്യക്കെതിരല്ല തന്റെ നിലപാട്

ഇന്ത്യക്കെതിരല്ല തന്റെ നിലപാട്

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണ്. ഇന്ത്യാവിരുദ്ധനല്ല താന്‍. കശ്മീര്‍ വിഷയം കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട വിഷയമാണത്. ഇന്ത്യയിലെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ നമുക്ക് ഇക്കാര്യം സംസാരിച്ച് തീര്‍ക്കാം. അത് മേഖലയിലെ സമാധാനത്തിന് കൂടി നല്ലതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാധ്യമങ്ങളെന്നെ മോശക്കാരനാക്കി

മാധ്യമങ്ങളെന്നെ മോശക്കാരനാക്കി

ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നെ മോശക്കാരനായിട്ടാണ് ചിത്രീകരിച്ചത്. താന്‍ തീവ്രവാദിയാണെന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. ഇന്ത്യയുമായി നല്ല ബന്ധം വേണമെന്ന് ആഗ്രഹിക്കുന്ന പാകിസ്താനികളിലൊരാളാണ് ഞാന്‍. മേഖലയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കണമെങ്കില്‍ ആദ്യം ഇന്ത്യയും പാകിസ്താനും നല്ല ബന്ധത്തിലായിരിക്കണം. അല്ലാത്ത പക്ഷം സമാധാനമോ വികസനമോ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവത്തിനോട് നന്ദി പറയുന്നു

ദൈവത്തിനോട് നന്ദി പറയുന്നു

പാര്‍ട്ടിയുടെ ജയത്തെ തുടര്‍ന്ന് മാധ്യമങ്ങളെ അഭിസംബോധന ച ചെയ്യവേയാണ് ഇക്കാര്യങ്ങള്‍ ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചത്. ദൈവത്തിനോട് നന്ദിപറയുന്നു. 22 വര്‍ഷത്തെ എന്റെ കഷ്ടപ്പാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. എന്റെ രാജ്യത്തെ സേവിക്കാനും ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്താന്റെ സൈന്യത്തെയും ഇമ്രാന്‍ പ്രശംസിച്ചു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് സൈന്യത്തിന്റെ കഠിനാധ്വാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യപുരോഗതിയുണ്ടാക്കും

സാമൂഹ്യപുരോഗതിയുണ്ടാക്കും

രാജ്യത്തുള്ള കര്‍ഷകര്‍ കഷ്ടപ്പാടിലാണ്. അവരുടെ കഠിനാധ്വാനത്തിന് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ല. 25 മില്യണിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിച്ചവീഴുകയാണ്. വേണ്ടത്ര പരിചരണം പോലും അവര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. ശുദ്ധജലമില്ല. പാകിസ്താന്‍ പാവപ്പെട്ടവരുടെ ജീവിതരീതികളാണ് പിന്തുടരുന്നത്. ഇതൊക്കെ മാറ്റിയെഴുതാനാണ് താന്‍ ശ്രമിക്കുക. രാജ്യം മുന്നോട്ട് കുതിക്കാനാണ് ശ്രമിക്കേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്ത് നിന്നുണ്ടാകും.

ഇസ്ലാംക്ഷേമ രാജ്യം

ഇസ്ലാംക്ഷേമ രാജ്യം

താന്‍ വിഭാവനം ചെയ്യുന്നത് ഇസ്ലാം ക്ഷേരാജ്യമാണെന്ന് ഇമ്രാന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ കുഴപ്പങ്ങളുണ്ടാക്കാനല്ല ഞാന്‍ വന്നത്. പാകിസ്താനെ മുന്നോട്ട് നയിക്കാനാണ്. രാജ്യത്തെ നിരക്ഷരതാ നിരക്ക് വര്‍ധിക്കുന്നുണ്ടെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വഴി നല്ലൊരു അവസരമാണ് ചൈന തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!

പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ജീവിച്ചോളാം.. ഉപദ്രവിക്കരുത്! ഹനാന് പിന്തുണയേറുന്നു

English summary
India and Pakistan can solve the Kashmir issue through dialogue: Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X