ഡോളര്‍ വേണ്ട... ഇടപാട് റിയാലിലേക്ക്; ഇന്ത്യയും സൗദി അറേബ്യയും സുപ്രധാന ചുവടുവയ്ക്കുന്നു
റിയാദ്: മിക്ക രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ നടക്കുക അമേരിക്കന്‍ ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളറിന്റെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കാറുമുണ്ട്. ഇറാന്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ചില പ്രത്യേക സാഹചര്യത്തില്‍ സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്തിയിരുന്നു.
ഇന്ത്യയും ഇത്തരം പരീക്ഷണത്തിന് ഒരുങ്ങുകയാണ്. സൗദിയുമായി ഇന്ത്യ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ സൗദിയിലെത്തിയ വേളയിലാണ് ചര്‍ച്ച നടന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ബന്ധം ദൃഢമാക്കുന്നു
ദിവസങ്ങള്‍ക്ക് മുമ്പ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. തൊട്ടുപിന്നാലെയാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സൗദിയിലെത്തിയത്. അദ്ദേഹം സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനുമായി ചര്‍ച്ച നടത്തി.

സ്വന്തം കറന്‍സികളില്‍
സൗദിയും ഇന്ത്യയും സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്തുന്ന കാര്യങ്ങള്‍ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ബാഹ്യ സമ്മര്‍ദ്ദം ഒഴിവാക്കുകയും ലക്ഷ്യമാണ്. പ്രാരംഭ ചര്‍ച്ചകളാണ് നടന്നത്. പ്രാവര്‍ത്തികമാക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ യുപിഐ, റുപേ കാര്‍ഡുകള്‍ സൗദിയില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു.

18-19 ദിവസങ്ങളില്‍
ഈ മാസം 18-19 ദിവസങ്ങളിലാണ് പിയൂഷ് ഗോയല്‍ സൗദി സന്ദര്‍ശനം നടത്തിയത്. ഇരുരാജ്യങ്ങളുടെയും മന്ത്രിതല സമിതിയുടെ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. വാണിജ്യ വിപുലീകരണം, വ്യാപാര തടസങ്ങള്‍ നീക്കല്‍, ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് സൗദിയില്‍ ഓട്ടോമാറ്റിക് രജിസ്ട്രേഷനും വില്‍പ്പനയ്ക്കുമുള്ള അനുമതി തുടങ്ങിയ കാര്യങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

41 മേഖലകള്‍
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും സഹകരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുന്ന 41 മേഖലകള്‍ ഇരുരാജ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികം, ഭക്ഷ്യ സുരക്ഷ, ഊര്‍ജം, ശാസ്ത്ര സാങ്കേതികം, വ്യവസായം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഓരോ പദ്ധതികളും സമയക്രമത്തില്‍ നടപ്പാക്കുന്ന കാര്യവും ചര്‍ച്ചയായി. ഇന്ത്യയിലെ പെട്രോളിയം സംഭരണ കേന്ദ്രത്തിലെ സൗദിയുടെ നിക്ഷപവും ചര്‍ച്ച ചെയ്തു.

ബാങ്കുകളുടെ സഹകരണം
വിവിധ കമ്പനികളുടെ മേധാവികളുമായി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കയറ്റുമതി നടത്തുന്നതായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. മാത്രമല്ല, ഇന്ത്യയില്‍ നിക്ഷേപിക്കുന്നതു മൂലമുള്ള നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. ഇരുരാജ്യങ്ങളിലെയും ബാങ്കുകളുടെ സഹകരണം സംബന്ധിച്ച ചര്‍ച്ചകളും പിയൂഷ് ഗോയലിന്റെ മുഖ്യ അജണ്ടയായിരുന്നു.

എണ്ണ നല്കുന്ന രണ്ടാമത്തെ രാജ്യം
സൗദിയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. ഡോളറിലാണ് ഈ ഇടപാടുകള്‍. ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇറാഖിനാണ്. മൂന്നാം സ്ഥാനം റഷ്യയ്ക്കും. യുഎഇ, കസാകിസ്താന്‍, കുവൈത്ത്, അമേരിക്ക എന്നിങ്ങനെയാണ് ഇന്ത്യയുമായി എണ്ണ ഇടപാട് നടത്തുന്ന നാല് മുതല്‍ സ്ഥാനങ്ങളിലുള്ളവര്‍.

നാലാമത്തെ വ്യാപാര പങ്കാളി
ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി. ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 18 ശതമാനം ഇറക്കുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. ഇരുരാജ്യങ്ങളും തമ്മില്‍ 3000 കോടിയോളം ഡോളറിന്റെ വ്യാപാരമാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇറക്കുന്നത് ഇന്ത്യയാണ്. സൗദിയില്‍ നിന്ന് ഏകദേശം 2300 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തുന്നത്. സൗദി 700 കോടി ഡോളറിന്റെ ഇറക്കുമതിയും നടത്തുന്നു. സൗദിയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 22 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications