കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ശ്രീലങ്കയില്‍ അറസ്റ്റില്‍: അതിക്രമിച്ച് കടന്നെന്ന്, 15 വരെ റിമാന്‍ഡില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ശ്രീലങ്കയില്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കന്‍ സ്ഫോടന പരമ്പര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. റോയ്റ്റേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് സിദ്ധിഖി അഹമ്മദ് ഡാനിഷാണ് അറസ്റ്റിലായത്. അനുമതിയില്ലാതെ സ്കൂളില്‍ അതിക്രമിച്ച് കടന്നതിനാണ് പോലീസ് നടപടി. ഈസ്റ്റര്‍ ദിനത്തില്‍ 25൦ലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പര റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

പ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധിപ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനായി നെഗോമ്പോയിലെ സ്കൂളിലേക്ക് ബലം പ്രയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ദില്ലി ഓഫീസിലെ ഫോട്ടോ ജേണലിസ്റ്റായി ജോലി ചെയ്തുവരുന്നതിനിടെയാണിത്. അനുമതിയില്ലാതെ പ്രവേശിച്ചെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മെയ് 16 വരെ ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

arrested-15374

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്കൂളിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെബാസ്റ്റ്യന്‍സ് പള്ളി സ്ഫോടനത്തിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഈ സമയത്ത് സ്കൂളിലുണ്ടായിരുന്ന രക്ഷിതാക്കളാണ് വിവരം പോലീസില്‍ അറിയിച്ചത്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരകളില്‍ 250ലധികം പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അധികൃതര്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐസിസ് രംഗത്തെത്തിയിരുന്നു.

English summary
India-based Photo Journalist Arrested by Sri Lanka Police for Trespassing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X