കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഒരു അണുബോംബിട്ടാല്‍..... ഇന്ത്യ 20 എണ്ണം ഇവിടെയിടും, മുന്നറിയിപ്പുമായി മുഷറഫ്!!

Google Oneindia Malayalam News

ദുബായ്: ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താന്‍ ബന്ധം യുദ്ധത്തിലേക്ക് പോകരുതെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്താന്‍ ഇന്ത്യയില്‍ ഒരു അണുബോംബിട്ടാല്‍ ഇന്ത്യ പാകിസ്താനില്‍ 20 അണുബോംബിടും. അതോടെ പാകിസ്താന്‍ കത്തിച്ചാമ്പലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍ ദിനപത്രമായ ഡോണിനോടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇന്ത്യാ-പാക് ബന്ധം ഏറ്റവും മോശമായ അവസ്ഥയിലും, അത് അപകടകരമായ അവസ്ഥയിലുമാണ് ഉള്ളതെന്നും അദ്ദഹം പറഞ്ഞു.

1

ആണവായുധം ഉപയോഗിച്ചുള്ള ആക്രമണം ഒരിക്കലും പാടില്ല. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ പിന്നെ പാകിസ്താന്‍ ഉണ്ടാവില്ല. അവര്‍ 20 ബോംബുകള്‍ നമ്മുടെ രാജ്യത്ത് വര്‍ഷിക്കും. ഇതിനുള്ള ഏക മാര്‍ഗം പാകിസ്താന്‍ ആദ്യം 50 അണുബോംബുകള്‍ ഇന്ത്യയില്‍ വര്‍ഷിക്കുക എന്നതാണ്. അപ്പോള്‍ അവര്‍ക്ക് 20 ബോംബുകള്‍ കൊണ്ട് നമ്മളെ ആക്രമിക്കാന്‍ സാധിക്കില്ല. പാകിസ്താന്‍ സര്‍ക്കാര്‍ അത്രയും ബോംബുകള്‍ ഉപയോഗിച്ച് ഇന്ത്യ ആക്രമിക്കാന്‍ തയ്യാറുണ്ടോ എന്നും മുഷറഫ് ചോദിച്ചു. അതേസമയം ഇന്ത്യ കശ്മീരില്‍ അതിക്രമം നടത്തിയാല്‍ പാകിസ്താന്‍ സിന്ധിലും പഞ്ചാബിലും അതുപോലെ ആക്രമണങ്ങള്‍ നടത്തി ഇന്ത്യയെ പാഠം പഠിപ്പിക്കണം.

അതേസമയം ആക്രമണം വേണ്ടെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കി. ഇസ്രയേലിന് പാകിസ്താനുമായി നല്ല ബന്ധം തുടരണമെന്ന് ആഗ്രഹമുണ്ട്. താന്‍ പാകിസ്താനിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം തനിക്ക് അനുകൂലമാണ്. മന്ത്രിസഭയിലെ പകുതി പേര്‍ തന്നെ അനുകൂലിക്കുന്നവരാണ്. നിയമ മന്ത്രി തന്നെ പിന്തുണയ്ക്കുന്നയാളാണ്. അന്റോര്‍ണി ജനറല്‍ എന്റെ അഭിഭാഷകനായിരുന്നുവെന്നും മുഷറഫ് വ്യക്തമാക്കി. അട്ടിമറിക്ക് ശേഷം മുഷറഫ് യുഎഇയില്‍ താമസിക്കുന്നത്. അറസ്റ്റ് ഭയന്നാണ് അദ്ദേഹം രാജ്യം വിട്ടത്.

വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!

എറണാകുളത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സ്.... മമ്മൂട്ടി മുതല്‍ ഇന്നസെന്റ് വരെഎറണാകുളത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സ്.... മമ്മൂട്ടി മുതല്‍ ഇന്നസെന്റ് വരെ

English summary
india can finish us with 20 mushraf warns pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X