കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ആ ശക്തി

പാകിസ്ഥാനെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ആ ശക്തി എന്തെന്നല്ലേ? മറ്റൊന്നുമല്ല, ഇന്ത്യയുടെ ആണവ ശേഷി തന്നെ.

  • By Gowthamy
Google Oneindia Malayalam News

ഇസ്ലാമാബാദ് : ഉറി ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് ബന്ധം വളരെയധികം മോശമായിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണവും നടത്തി. പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യയെ യുദ്ധത്തിന് വെല്ലുവിളിക്കുകയും വേണ്ടി വന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കും എന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഭയപ്പെടുകയാണ്. യുദ്ധമല്ല പാകിസ്ഥാനെ ഭയപ്പെടുത്തുന്നത്.

പാകിസ്ഥാനെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ആ ശക്തി എന്തെന്നല്ലേ? മറ്റൊന്നുമല്ല, ഇന്ത്യയുടെ ആണവ ശേഷി തന്നെ. പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ഇസ്ലാമാബാദ് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വന്‍ തോതിലുള്ള ആണവ ശേഷിയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 356നും 492നും ഇടയില്‍ ബോംബ് നിര്‍മിക്കാനുള്ള സാങ്കേതിക ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവപദ്ധതികള്‍ എന്ന പേരിലാണ് പഠനം നടത്തിയിരിക്കുന്നത്. അദീല അസം, അഹമ്മദ് ഖാന്‍, മുഹമ്മദ് അലി, സമീര്‍ ഖാന്‍ എന്നീ നാല് ആണവ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

Nuclear

നിലവിലുള്ള പഠനങ്ങളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ ആണവശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആണവ ശേഷിയെ കുറിച്ചും അതിന്റെ യഥാര്‍ഥ ചരിത്രത്തെ കുറിച്ചും അതിന്റെ വ്യാപ്തിയെ കുറിച്ചുമൊക്കെ മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു പഠനം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയ്ക്ക് വന്‍ തോതില്‍ ആണവ ശേഷി ഉണ്ടെന്ന കാര്യത്തില്‍ തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നാണ് പഠനം നടത്തിയവരുടെ അവകാശവാദം. ഈ പഠനം ആധികാരികവും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടത്തിയിരിക്കുന്നതെന്നും പാകിസ്ഥാന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ അന്‍സാര്‍ പര്‍വേസ് പറയുന്നു.

English summary
India has sufficient material and the technical capacity to produce between 356 and 492 nuclear bombs, a research by a Pakistani think-tank has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X