'അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ'; ഇന്ത്യ ചൈന 9ാംഘട്ട ചര്‍ച്ച വിജയകരം
ന്യൂഡല്‍ഹി; 9ാംഘട്ട ഇന്ത്യ ചൈന ഉന്നത സൈനികതല ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഞായറാഴ്ച്ച നടന്ന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തര്‍ക്കങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും സൈനിക പ്രതിനിധികള്‍ ആഴത്തില്‍ ആശയങ്ങള്‍ കൈമാറിയതായും 10ാംഘട്ട ചര്‍ച്ച നേരത്തെയാക്കാന്‍ തീരുമാനമായതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
"ചര്‍ച്ച വളരെ ഉപാകരപ്രദമായിരുന്നെന്ന് ഇരു രാജ്യങ്ങളും സമ്മതിക്കുന്നു, പ്രായോഗികതലത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ചര്‍ച്ചകൊണ്ട് കഴിഞ്ഞു. നേരത്തെ തീരുമാനിച്ചതുപോലെ അതിര്‍ത്തികളില്‍ നിന്നും മുന്‍നിര സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രതലവന്മാര് തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി" ഇരുരാജ്യങ്ങളും സംയുകതമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ ചൈന കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് മേഖലയില്‍ സമാധാനവും ശാന്തതയും തിരികെ കൊണ്ടുവരാന്‍ ഇരു രാജ്യങ്ങളും ശ്രമം തുടരുമെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ച്ച രാവിലെ 10മണിക്ക് ആരംഭിച്ച ചര്‍ച്ച അവസാനിച്ചത് തിങ്കളാഴ്ച്ച രാവിലെ 2.30യോടെയാണ് അവസാനിച്ചത്. കിഴക്കന്‍ ലഡാക്കിന്റെ എതിര്‍വശത്തുള്ള ചൈനീസ് പ്രദേശമായ മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ഇന്ത്യ ചൈന സൈനിക സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് നയതന്ത്ര പ്രതിനിധി വാങ് യി ഇന്നും മോസ്കോയില്‍ നടത്തിയ സമാധാന ചര്‍ച്ചയെത്തുടര്‍ന്നാണ് കൂടുതല്‍ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ അവാസനം ചേര്‍ന്ന ആറാംഘട്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കില്ലെന്ന് ഒരുമിച്ച് പ്രസ്താവനയിറക്കിയിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications