കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ'; ഇന്ത്യ ചൈന 9ാംഘട്ട ചര്‍ച്ച വിജയകരം

Google Oneindia Malayalam News

ന്യൂഡല്‍ഹി; 9ാംഘട്ട ഇന്ത്യ ചൈന ഉന്നത സൈനികതല ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഞായറാഴ്‌ച്ച നടന്ന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തര്‍ക്കങ്ങളെ സംബന്ധിച്ച്‌ ഇരു രാജ്യങ്ങളിലേയും സൈനിക പ്രതിനിധികള്‍ ആഴത്തില്‍ ആശയങ്ങള്‍ കൈമാറിയതായും 10ാംഘട്ട ചര്‍ച്ച നേരത്തെയാക്കാന്‍ തീരുമാനമായതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

"ചര്‍ച്ച വളരെ ഉപാകരപ്രദമായിരുന്നെന്ന്‌ ഇരു രാജ്യങ്ങളും സമ്മതിക്കുന്നു, പ്രായോഗികതലത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ചര്‍ച്ചകൊണ്ട്‌ കഴിഞ്ഞു. നേരത്തെ തീരുമാനിച്ചതുപോലെ അതിര്‍ത്തികളില്‍ നിന്നും മുന്‍നിര സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രതലവന്‍മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി" ഇരുരാജ്യങ്ങളും സംയുകതമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ ചൈന കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ലൈന്‍ ഓഫ്‌‌ ആക്‌ച്വല്‍ കണ്‍ട്രോള്‍ മേഖലയില്‍ സമാധാനവും ശാന്തതയും തിരികെ കൊണ്ടുവരാന്‍ ഇരു രാജ്യങ്ങളും ശ്രമം തുടരുമെന്നും ചര്‍ച്ചയ്‌ക്കു ശേഷം പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു.

india china

ഞായറാഴ്‌ച്ച രാവിലെ 10മണിക്ക്‌ ആരംഭിച്ച ചര്‍ച്ച അവസാനിച്ചത്‌ തിങ്കളാഴ്‌ച്ച രാവിലെ 2.30യോടെയാണ്‌ അവസാനിച്ചത്‌. കിഴക്കന്‍ ലഡാക്കിന്റെ എതിര്‍വശത്തുള്ള ചൈനീസ്‌ പ്രദേശമായ മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചാണ്‌ ചര്‍ച്ച നടന്നത്‌. ഇന്ത്യ ചൈന സൈനിക സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന്‌ സെപ്‌റ്റംബര്‍ 10ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌ ജയശങ്കറും ചൈനീസ്‌ നയതന്ത്ര പ്രതിനിധി വാങ്‌ യി ഇന്നും മോസ്‌കോയില്‍ നടത്തിയ സമാധാന ചര്‍ച്ചയെത്തുടര്‍ന്നാണ്‌ കൂടുതല്‍ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചത്‌. സെപ്‌റ്റംബര്‍ അവാസനം ചേര്‍ന്ന ആറാംഘട്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കില്ലെന്ന്‌ ഒരുമിച്ച്‌ പ്രസ്‌താവനയിറക്കിയിരുന്നു.

English summary
India china 9th round talk is effective says two countries joint statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X